സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 29 ലക്ഷം രൂപയുടെ സ്വർണം, യുവതിയെ കുടുക്കിയത് ഈ അതിബുദ്ധി
Thursday 21 September 2023 6:29 PM IST
കൊച്ചി : നെടുമ്പാശേരിയിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി . ദുബായിൽ നിന്ന് എത്തിയ തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനിയിൽ ന്ന്നാണ് സ്വർണം പിടികൂടിയത്.
യുവതി ഗ്രീൻചാനലിലൂടെ സ്വർണവുമായി രക്ഷപ്പെടാനാണ് ശ്രമിച്ചത്, സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സാനിറ്ററി പാഡിനുള്ളിൽ സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. സാനിറ്ററി പാഡിനകത്ത് 679 ഗ്രാം സ്വർണമാണ് യുവതി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.