കേന്ദ്ര സെക്രട്ടേറിയറ്റിന് ഭൂഗർഭ മെട്രോ
ന്യൂഡൽഹി: സെൻട്രൽ വിസ്തയിൽ വിജയ് ചൗക്ക് മുതൽ ഇന്ത്യാഗേറ്റ് വരെ കർത്തവ്യപഥിന് ഇരുവശത്തുമായി പുതുതായി നിർമ്മിക്കുന്ന നാല് കേന്ദ്ര സെക്രട്ടേറിയറ്റ് മന്ദിര സമുച്ചയങ്ങളെ ഭൂമിക്കടിയിലൂടെ ബന്ധിപ്പിച്ച് സ്വയം ഓടുന്ന മെട്രോ ട്രെയിൻ (ഓട്ടോമാറ്റിക് പീപ്പിൾ മൂവർ - എ.പി.എം) വരും. പാതയിൽ മൂന്ന് കോച്ചുകളുള്ള ട്രെയിനുകൾ തുടർച്ചയായി ഓടിക്കൊണ്ടിരിക്കും. വിവിധ മന്ത്രാലയങ്ങളിലെ പതിനായിരക്കണക്കിന് ജീവനക്കാരുടെയും സന്ദർശകരുടെയും സൗകര്യാർത്ഥമാണിത്. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പരിസ്ഥിതി സൗഹൃദമാക്കുകയും ലക്ഷ്യമാണ്. പാർലമെന്റിന് സമീപമുള്ള സെൻട്രൽ സെക്രട്ടേറിയറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ഭൂഗർഭ പാതയിലേക്ക് വരാം. ഇതിനായി ഡൽഹി മെട്രോയുടെ മഞ്ഞ ലൈനും (സമയപൂർ ബദ്‌ലി - ഹുഡ സിറ്റി സെന്റർ), വയലറ്റ് ലൈനും (കാഷ്മീരി ഗേറ്റ് - രാജാ നഹർ സിംഗ്) സംഗമിക്കുന്ന സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റേഷനെ എ.പി.എം പാതയുമായി ബന്ധിപ്പിക്കും. തിരക്കുള്ള രാവിലെയും വൈകിട്ടും 20,000 യാത്രക്കാരെ വരെ പ്രതീക്ഷിക്കുന്നു.
.
കർത്തവ്യപഥിന് അടിയിൽ 3.1 കിലോമീറ്റർ ദീർഘവൃത്ത പാത.
ഡ്രൈവർ ഇല്ലാതെ ഓടുന്ന ട്രെയിനുകൾ
ട്രെയിനുകൾ നിയന്ത്രിക്കാൻ ഓപ്പറേഷൻസ് കൺട്രോൾ സെന്റർ
(നിർത്താനും പുറപ്പെടാനും വാതിൽ തുറക്കാനും അടയ്‌ക്കാനും)
ഓരോ ട്രെയിനിലും മൂന്ന് കോച്ചുകൾ
തിരക്കുള്ളപ്പോൾ 764 മുതൽ 970 യാത്രക്കാർ
മന്ത്രാലയങ്ങളുടെ സ്റ്റേഷനുകളിൽ നിർത്തും
അവിടെ നിന്ന് മുകളിലേക്ക് കയറാൻ ട്രാവലേറ്ററുകൾ
ട്രെയിനുകൾ പാർക്ക് ചെയ്യാൻ ഭൂഗർഭ യാർഡ്
ഡി.എം.ആർ.സി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും.
ട്രെയിൻ, സ്റ്റേഷൻ രൂപകൽപ്പനയ്‌ക്ക് കൺസൾട്ടന്റ്
രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനുമിടയിൽ മൂന്ന് കിലോമീറ്ററിൽ.
കർത്തവ്യപഥിന് ഇരുവശത്തും സെക്രട്ടേറിയറ്റ് മന്ദിരങ്ങൾ
2026ൽ പൂർത്തിയാകും