ഇന്ത്യ-കാനഡ: വിള്ളൽ പൊഖ്റാൻ മുതൽ

Friday 22 September 2023 12:12 AM IST

 കാനഡയിലേക്ക് സിഖുകാർ കുടിയേറ്റം തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ

 ബ്രിട്ടീഷ് പട്ടാളത്തിലെ സിഖ് വംശജരാണ് കാനഡയിലേക്ക് കുടിയേറിയ ആദ്യകാല സിഖുകാർ

 1970കളിൽ കനേഡിയൻ സമൂഹത്തിലെ പ്രധാന ഭാഗമായി സിഖുകാർ മാറി

 അതിനിടെ 1974ൽ പൊഖ്റാനിൽ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം

 ഇന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രുഡോ ആയിരുന്നു അന്ന് കനേഡിയൻ പ്രധാനമന്ത്രി

 ഇന്ത്യൻ നീക്കത്തിനെതിരെ പിയറി രംഗത്തെത്തി. ക്രമേണ ഇന്ത്യാ - കാനഡ നയതന്ത്ര ബന്ധത്തെയും ഇത് ബാധിച്ചു

 ഇതിനിടെ, പഞ്ചാബിൽ ശക്തി പ്രാപിച്ചുവന്ന ഖാലിസ്ഥാൻ വാദത്തിന് കാനഡയിലും സ്വീകാര്യത കിട്ടി

 ഇക്കാലയളവിൽ കാനഡയിൽ അഭയാർത്ഥി പദവിയിൽ ചേക്കേറിയ സിഖുകാർ നിരവധി

 21ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാനഡയിലെ ഖാലിസ്ഥാൻ വേരുകൾ ശക്തിപ്രാപിച്ചു. മുമ്പ് അഭയാർത്ഥികളായെത്തിയ ഖാലിസ്ഥാൻ നേതാക്കളുടെ തലമുറകൾ ഇതേ പാതയിലേക്ക്. വിദ്യാസമ്പന്നരും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവരുമായിരുന്നു ഇവർ

 1990കളിൽ ഇന്ത്യയിൽ അവസാനിക്കേണ്ടിയിരുന്ന ഖാലിസ്ഥാൻവാദം കാനഡയിൽ വളർന്നതാണ് ഇന്ന് വെല്ലുവിളിയായി മാറിയത്. ഖാലിസ്ഥാൻവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനേഡിയൻ ഭരണകൂടം സ്വീകരിക്കുന്ന മൃദുസമീപനം ഇന്ത്യ നിരവധി തവണ ഉന്നയിച്ചിട്ടുണ്ട്