ആരാണ് സുഖ്ദൂൽ സിംഗ്

Friday 22 September 2023 12:16 AM IST

ഖാലിസ്ഥാൻ ഭീകരനായി മാറിയ പഞ്ചാബിലെ അധോലോക കുറ്റവാളി

2017ൽ വ്യാജരേഖകളുണ്ടാക്കി കാനഡയിലേക്ക് രക്ഷപ്പെട്ടു

സുഖ ദുനെകെ എന്നും അറിയപ്പെടുന്നു.

ബുധനാഴ്ച രാത്രി മനിതോബ പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗിലാണ് കൊല.

കാനഡയിൽ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഭീകരൻ ആർഷ് ദല്ലയുടെ കൂട്ടാളിയായി.

നിജ്ജറിന്റെ വധത്തിന് ശേഷം സംഘടന ശക്തമാക്കാനുള്ള ശ്രമത്തിലായിരുന്നു

പഞ്ചാബിലെ അധോലോക നായകൻ ദേവിന്ദൽ ബംബിഹയുടെ കൂട്ടാളി

പണം പിടിച്ചു പറി,​ ക്വട്ടേഷൻ കൊല തുടങ്ങി 20 കേസുകളിൽ പ്രതി

ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലും ബംബിഹ സംഘത്തെ വളർത്തി

കബഡി താരം സന്ദീപ് സിംഗിനെ കൊല്ലാൻ ഗൂഢാലോചന നടത്തി.

പഞ്ചാബിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളി.

കാനഡ അഭയം

പഞ്ചാബിലെ 29 അധോലോക കുറ്റവാളികൾ വിദേശത്തേക്ക് കടന്നിട്ടുണ്ട്. സുഖദൂൽ ഉൾപ്പെടെ എട്ട് പേർക്ക് അഭയം നൽകിയത് കാനഡ. മറ്റ് രാജ്യങ്ങളിൽ ഇങ്ങനെ - അമേരിക്ക 11, ഓസ്ട്രേലിയ 2, മലേഷ്യ -2, പാകിസ്ഥാൻ, യു. എ. ഇ, ഹോങ്കോങ്, ഇറ്റലി, ഇൻഡോനേഷ്യ, ജർമ്മനി ഒന്നു വീതം