വീട്ടിൽ അതിക്രമിച്ചു കയറി മൂന്നു യുവതികളെ കൂട്ട മാനഭംഗത്തിനിരയാക്കി,​ കൊടുംക്രൂരത നടത്തിയത് നാലംഗ സംഘം

Friday 22 September 2023 1:43 AM IST

ചണ്ഡിഗഢ് ; ഹരിയാനയിൽ ആയുധങ്ങളുമായി എത്തിയ നാലംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി മൂന്ന് യുവതികളെ കൂട്ടബലാത്സംഗം ചെയ്തു. അന്യസംസ്ഥാന തൊഴിലാളി കുടുംബത്തോടാണ് കൊടുംക്രൂരത അരങ്ങേറിയത്. കുടുംബാംഗങ്ങളെ ബന്ദിയാക്കിയ ശേഷമായിരുന്നു നാലുപേർ ചേർന്ന് യുവതികളെ ബലാത്സംഗത്തിനിരയാക്കിയത്.

ഹരിയാനയിലെ പാനിപ്പത്തിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘം അതിക്രമം നടത്തിയതായി പൊലീസ് വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.