സുരേഷ് ഗോപി സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്

Friday 22 September 2023 2:44 AM IST

ന്യൂഡൽഹി: നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ കൊൽക്കത്ത ആസ്ഥാനമായുള്ള സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും നോമിനേറ്റ് ചെയ്തു. മൂന്നു വർഷത്തേക്കാണ് നിയമനം. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് വിവരം അറിയിച്ചത്. സുരേഷ് ഗോപിയുടെ വിശാലമായ അനുഭവവും സിനിമാറ്റിക് വൈഭവവും ഇൻസ്റ്റിറ്റ്യൂട്ടിനെ സമ്പന്നമാക്കുമെന്ന് അനുരാഗ് താക്കൂർ അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.