ചില ജീവികൾ വീട്ടിൽ വരുന്നത് ആപത്തുവരാൻ പോകുന്നതിന്റെ സൂചനയാണ്, ചിലതാകട്ടെ ഭാഗ്യം കൊണ്ടുവരും; പൂച്ച ഇടയ്ക്കിടെ വരുന്നുണ്ടെങ്കിൽ നിങ്ങൾ അറിയേണ്ടത്

Friday 22 September 2023 1:50 PM IST

നിമിത്തങ്ങളിൽ വിശ്വസിക്കുന്ന നിരവധി പേരുണ്ട്.ചില ജീവികൾ വീട്ടിൽ വരുന്നത് ശുഭകരമാണെന്നും, ചിലത് ആപത്ത് വരുന്നതിന്റെ സൂചനയാണ് നൽകുന്നതെന്നൊക്കെ പറയാറുണ്ട്. ഉദാഹരണത്തിന് ചിലന്തിവല വീട്ടിൽ ഉണ്ടാകുന്നത് ദോഷകരമായ എന്തെങ്കിലും സംഭവിക്കുന്നതിന്റെ സൂചനയാണെന്നാണ് പലരും വിശ്വസിക്കുന്നത്.

അതേസമയം, പൂച്ച ഇടയ്‌ക്കിടെ വീട്ടിൽ വരുന്നത് മിക്കവർക്കും ഒരു തല വേദനയാണ്. കണ്ണൊന്ന് തെറ്റിയാൽ ഇവ എങ്ങനെയെങ്കിലും വീടിനുള്ളിൽ കയറാൻ ശ്രമിക്കും. മാത്രമല്ല, എവിടെനിന്ന് വരുന്നതാണെന്നൊന്നും അറിയാത്തതിനാൽ ഇവയിൽ നിന്ന് അസുഖങ്ങൾ വരാനൊക്കെ സാദ്ധ്യതയുണ്ട്.

എന്നാൽ പൂച്ച ഇടയ്ക്കിടെ വീട്ടിലേക്ക് വരുന്നത് നല്ലതാണെന്ന വിശ്വാസം നിലവിലുണ്ട്. ഇവ വീട്ടിൽ കയറിവരുന്നത് സന്താന സൗഖ്യത്തിനും ഉയർച്ചയ്ക്കും കാരണമാകുമെന്നാണ് പറയപ്പെടുന്നത്. പൂച്ച വീട്ടിൽ വന്ന് പ്രസവിക്കുന്നതും നല്ലതാണെന്നാണ് ചിലർ വിശ്വസിക്കുന്നത്.

എന്നാൽ കടും നിറത്തിലുള്ള പൂച്ച വരുന്നത് അത്ര നല്ലതല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. മാത്രമല്ല പൂച്ച വീട്ടിൽ വന്നുകയറി ചാകുന്നത് എന്തെങ്കിലും അപകടം വരുന്നതിന്റെ സൂചനയായും പറയപ്പെടുന്നു.