സെക്‌സ് എഡ്യുക്കേഷനുമായി ഷക്കീല, ഡ്രൈവിംഗ് സ്കൂളുമായി താരം വീണ്ടും, വീഡിയോ വൈറൽ
ഒരു കാലത്ത് മലയാളത്തിൽ തംരഗം തീർത്ത നടിയാണ് ഷക്കീല. കേരളത്തിലെ യുവാക്കളുടെ ഹരമായിരുന്ന ഷക്കീലയുടെ പുതിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നെറ്റ് ഫ്ലിക്സിന്റെ സെക്സ് എഡ്യുക്കേഷൻ എന്ന വെബ്‌സീരീസിന്റെ നാലാം സീസണിന്റെ പ്രമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയത്. ഷക്കീലയുടെ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് സ്കൂളിനെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ വീഡിയോ.
ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ എന്ന വീഡിയോയിൽ ഡ്രൈവിംഗിനെയും സെക്സിനെയും ചേർത്ത് വച്ച് അതീവ ഗൗരവകരമായ കാര്യങ്ങൾ ലളിതമായി ഓർമ്മിപ്പിക്കുകയാണ് താരം. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഏറി വരുന്ന കാലഘട്ടത്തിൽ ഈ ദൗത്യവുമായി ഷക്കീല വരുമ്പോൾ ഏറെ കൗതുകവും സൃഷ്ടിക്കുന്നുണ്ട് ഈ വിഡിയോ.
നെറ്റ്‌ഫ്ലിക്സിന്റെ ഏറെ പ്രചാരമുള്ള സീരിസുകളിലൊന്നായ സെക്സ് എഡ്യുക്കേഷന്റെ പ്രമോഷൻ വീഡിയോ മലയാളികളുടെ ഇടയിലും ചർച്ചയാവുകയാണ്. ശിവപ്രസാദ് കെ.വിയാണ് സംവിധാനം. നീരജ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.