ഇണക്കുരുവികൾ ബഹുവചനമാണ്

Sunday 24 September 2023 2:24 AM IST

ഇണക്കുരുവികൾ ബഹുവചനമാണ്

ജോർജ് മാത്യു

സവിശേഷമായ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന രചനകളാണ് ജോർജ് മാത്യുവിന്റെ ഇണക്കുരുവികൾ ബഹുവചനമാണ് എന്ന പുസ്തകം. ബാല്യം, യൗവ്വനം, വാർദ്ധക്യം തുടങ്ങിയ ജീവിതാവസ്ഥകൾ ഒരു സെല്ലുലോയിഡിലെന്ന പോലെ, കഥാദൃശ്യങ്ങളായി ഈ സമാഹാരത്തിലെ ഓരോ കഥയും നമ്മെ വിസ്മയിപ്പിക്കുന്നു.

പ്രസാധകർ : സാകേതം പബ്ളിക്കേഷൻസ്

 ആ​ർ​പ്പോ...

ബി.​ ​ഉ​ണ്ണി​ക്ക​ണ്ണൻ

ച​രി​ത്രം​ ​തി​ര​സ്ക​രി​ച്ച​ ​പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ​യും​ ​നി​ല​വി​ളി​ക​ളു​ടെ​യും​ ​നേ​ര​ട​യാ​ള​ങ്ങ​ളാ​ണ് ​നാ​ട്ട​റി​വു​ക​ൾ.​ ​നാ​ട്ട​റി​വു​ക​ളു​ടെ​ ​പു​റം​ ​ശ​ബ​ള​ത​ക​ൾ​ക്ക​പ്പു​റം​ ​ഉ​ൾ​ക്കാ​മ്പി​ലൂ​ടെ​യു​ള്ള​ ​ഒ​രു​ ​യാ​ത്ര​യാ​ണ് ​ പത്രപ്രവർത്തകനായ ബി.​ ​ഉ​ണ്ണി​ക്ക​ണ്ണ​ന്റെ​ ​ആ​ർ​പ്പോ...​ ​നാ​ട്ട​റി​വു​ക​ളു​ടെ​ ​ഉ​ൾ​വെ​ളി​ച്ചം​ ​എ​ന്ന​ ​പു​സ്ത​കം.​ ​നാ​ട​ൻ​ ​വി​നോ​ദ​ക​ല​ക​ൾ​ ​അ​ടി​യാ​ള​ ​ജ​ന​ത​യു​ടെ​ ​മു​ന്നേ​റ്റ​ത്തി​ന്റെ​ ​ര​ഥ​ച​ക്ര​ങ്ങ​ളാ​യി​ ​എ​ങ്ങ​നെ​ ​പ്ര​വ​ർ​ത്തി​ച്ചെ​ന്നും,​ ​നാ​ട്ട​റി​വു​ക​ളി​ലെ​ ​അ​നു​ഭ​വ​സ​മ്പ​ത്തി​ന്റെ​ ​ആ​ഴ​വും,​ ​ആ​ത്മ​സ​മ​ർ​പ്പ​ണ​വും​ ​എ​ങ്ങ​നെ​ ​മു​ന്നേ​റ്റ​ത്തി​ന്റെ​ ​ചാ​ല​ക​ശ​ക്തി​യാ​യി​ ​എ​ന്നു​മു​ള്ള​ ​എ​ഴു​ത്തു​കാ​ര​ന്റെ​ ​അ​ന്വേ​ഷ​ണ​ ​യാ​ത്ര​യു​ടെ​ ​തു​ട​ക്കം​ ​കൂ​ടി​യാ​ണ് ​ഈ​ ​പു​സ്ത​കം.

പ്ര​സാ​ധ​ക​ർ​ ​:​ ​ലൗ​ലി​ ​ഗ്ളോ​ബ്

ചാ​ര​പ്പ​ണി​യു​ടെ​ ​രാ​ഷ്ട്രീ​യ​വും അ​ധോ​ലോ​ക​വും

വാ​പ്പാ​ല​ ​ബാ​ല​ച​ന്ദ്ര​ൻ​ ​

ചാ​ര​പ്പ​ണി​ ​കു​ടും​ബ​ങ്ങ​ൾ​ക്ക​ക​ത്തു​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​സം​ഘ​ട​ന​ക​ൾ​ക്ക​ക​ത്തും​ ​ഉ​ണ്ട്.​ ​ദേ​ശ​ത്തും​ ​രാ​ജ്യ​ത്തും​ ​മ​റ്റു​ ​രാ​ജ്യ​ങ്ങ​ളി​ലും​ ​ഉ​ണ്ട്.​ ​ചാ​ര​പ്പ​ണി​ ​ഔ​ദ്യോ​ഗി​ക​മാ​യും​ ​അ​നൗ​ദ്യോ​ഗി​ക​മാ​യും​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​അ​തി​വി​ദ​ഗ്ദ്ധ​മാ​യി,​ ​അ​ത്യ​ന്തം​ ​ഗോ​പ്യ​മാ​യി,​ ​ര​ഹ​സ്യ​മാ​യി,​ ​ശാ​ന്ത​മാ​യി​ ​ചാ​ര​പ്പ​ണി​ ​ചെ​യ്യാ​ൻ​ ​കെ​ല്‌​പു​ള്ള​വ​ർ​ ​എ​ക്കാ​ല​ത്തും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​ഉ​ണ്ട്.​ ​ചെ​യ്യു​ന്ന​ ​കാ​ര്യം​ ​അ​വ​ർ​ ​മി​ക്ക​പ്പോ​ഴും​ ​പ​ര​സ്യ​മാ​ക്കാ​റി​ല്ല.​ ​എ​ന്നാ​ൽ,​ ​അ​വ​രി​ൽ​ ​ചി​ല​ർ​ ​സ്വ​ന്തം​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​പ​ര​സ്യ​മാ​ക്കാ​റു​ണ്ട്.​ ​അ​തു​വ​ഴി,​ ​അ​വ​ ​സാ​ധാ​ര​ണ​ ​വാ​യ​ന​ക്കാ​രി​ലെ​ത്താ​റു​ണ്ട്.​ ​ആ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പ​ല​തും​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​ത്ര​സി​പ്പി​ക്കാ​റു​മു​ണ്ട്.​ ​ഇ​ന്ത്യ​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ചാ​ര​സം​ഘ​ട​ന​യാ​യ​ ​റോ​യു​ടെ​ ​ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന​ ​വാ​പ്പാ​ല​ ​ബാ​ല​ച​ന്ദ്ര​ൻ​ ​എ​ന്ന​ ​മ​ല​യാ​ളി​ ​ഐ.​പി.​എ​സ് ​ഓ​ഫീ​സ​ർ​ ​എ​ഴു​തി​യ​ ​'​ഇ​ന്റ​ലി​ജ​ൻ​സ് ​ഓ​വ​ർ​ ​സെ​ഞ്ചു​റീ​സ്"​ ​എ​ന്ന​ ​ഇം​ഗ്ളീ​ഷ് ​പു​സ്ത​കം​ ​അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്.​മി​ക​ച്ച​ ​ര​ച​ന.

പ്രസാധകർ:ഇൻഡസ് സോഴ്സ് ബുക്സ്