വേറിട്ട ഗന്ധർവ്വൻ ,ഗന്ധർവ്വ jr
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ഗന്ധർവ്വ jr ന്റെ വേൾഡ് ഒഫ് ഗന്ധർവാസ്എന്ന ദൃശ്യാവിഷ്കാരം പുറത്തിറക്കി. ഗന്ധർവ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകളാണ് ചിത്രത്തിന്റെ പ്രമേയം. ഉണ്ണി മുകുന്ദൻ ഗന്ധർവ്വനായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ ചേർന്നാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ. കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മാണം. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആറു ഭാഷകളിലായാണ് ഒരുക്കുന്നത്. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ, സംഗീതം ജെയ്ക്സ് ബിജോയ്, പി. ആർ. ഒ എ. എസ്. ദിനേശ്.