ഡിജോയുടെ മോഹൻലാൽ ചിത്രത്തിൽ പൃഥ്വിരാജും അരവിന്ദ് സ്വാമിയും
യുവസംവിധായകരിൽ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയുടെ മോഹൻലാൽചിത്രത്തിൽ പൃഥ്വിരാജും അരവിന്ദ് സ്വാമിയും .അടുത്ത മാസം ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ആണ് നിർമ്മാണം. ഒറ്ര് എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് വന്ന അരവിന്ദ് സ്വാമി ശക്തമായ കഥാപാത്രത്തെയാണ് ഡിജോയുടെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജനഗണമനയ്ക്കുശേഷം ഡിജോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു.മോഹൻലാലും ഡിജോയും ആദ്യമായാണ് ഒരുമിക്കുന്നത് . ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഡിജോ, പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ജനഗണമന മികച്ച വിജയം നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിലാണ് ജനഗണമന നിർമ്മിച്ചത്. അതേസമയം മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം നേര് തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ മുംബയ്യിൽ പോയ മോഹൻലാൽ ഇന്ന് നേരിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും. പ്രിയ മണിയാണ് നായിക.സിദ്ധിഖ്, ജഗദീഷ്, ഗണേഷ് കുമാർ, അനശ്വര രാജൻ, ശാന്തി മായദേവി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.