കർണനായി വിക്രം, ആർ എസ് വിമൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
Sunday 24 September 2023 8:49 PM IST
തമിഴ് സൂപ്പർതാരം വിക്രത്തിനെ നായകനാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന സൂര്യപുത്ര കർണ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ അടക്കം ടീസർ പങ്കുവച്ചിട്ടുണ്ട്, യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കർണനായി എത്തുന്ന വിക്രമിന്റെ രംഗമാണ് ടീസറിലുള്ളത്.
കഴിഞ്ഞ ദിവസം വിക്രത്തിന്റെ ചിത്രത്തോടൊപ്പം സൂര്യപുത്രൻ കർണൻ റോളിംഗ് സൂൺ എന്ന കുറിപ്പ് ആർ.എസ്. വിമൽ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.
എന്ന് നിന്റെ മൊയ്‌തീന് ശേഷം ആർ.എസ്. വിമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര കർണ. മലയാളം , തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി 2018ലാണ് കർണൻ പ്രഖ്യാപിച്ചത്. പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചു. അതിന് ശേഷം വിക്രമിനെ നായകനാക്കി കർണൻ ഒരുക്കുമെന്ന് ആർ.എസ്. വിമൽ പ്രഖ്യാപിച്ചിരുന്നു. ,