പണി നടക്കുന്നയിടത്തെ ശബ്‌ദം ഇഷ്‌ടപ്പെട്ടില്ല, അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിച്ച യുവാക്കൾ പിടിയിൽ

Monday 25 September 2023 10:43 AM IST

തിരുവനന്തപുരം: തിരുമല തൃക്കണ്ണാപുരം ആറാമട കരിങ്കാളി ദേവീ ക്ഷേത്രത്തിന് സമീപം വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അക്രമിച്ച പ്രതികൾ അറസ്റ്റിൽ. തൃക്കണ്ണാപുരം ഞാലിക്കോണം കുഴിവിളപുത്തൻവീട്ടിൽ സുരേഷ്, നന്ദു കൃഷ്ണ എന്നിവരെയാണ് പൂജപ്പുര പൊലീസ് പിടികൂടിയത്.

വീടിന്റെ റൂഫിന്റെ പണി നടക്കുന്നതിനിടെ ശബ്ദം കൂടിപ്പോയെന്ന കാരണത്താൽ അസഭ്യം വിളിച്ചുകൊണ്ട് വീട്ടിൽ ആക്രമണം നടത്തുകയായിരുന്നു. ഇരുവരും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു.