മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം ചുറ്റാൻ ഇറങ്ങുന്നത് കാറിലോ ഹെലികോപ്‌ടറിലോ അല്ല, മന്ത്രിസഭാ യോഗം പോലും ഇവിടെ നടക്കും

Monday 25 September 2023 11:04 AM IST

തിരുവനന്തപുരം: നവകേരള നിർമ്മിതിയുടെ ഭാഗമായി ജനങ്ങളുമായി ആശയവിനിമയം നടത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും നവംബറിൽ നടത്തുന്ന നിയമസഭാമണ്ഡല പര്യടനത്തിന്റെ ചെലവ് ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ പ്രചാരണം, തയ്യാറെടുപ്പുകൾ, അനുബന്ധ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള ചെലവും കണ്ടെത്തണം. ഈയാഴ്ചയോടെ സംഘാടക സമിതി രൂപീകരിക്കണം. ഓരോ മണ്ഡലത്തിലും അതത് എം.എൽ.എമാർ നേതൃത്വം നൽകണം.

മണ്ഡലം സദസിന്റെയും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സഞ്ചാരം, താമസം ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാരാണ് വഹിക്കുക. കലാ, സാംസ്‌കാരിക പരിപാടികളുടെ ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് നിർദ്ദേശം.

സംസ്ഥാനതലത്തിലെ മുഖ്യ സംഘാടനച്ചുമതല മന്ത്രി കെ.രാധാകൃഷ്ണനാണ്. രാവിലെ ഒൻപതിന് പ്രമുഖ വ്യക്തികളുമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രഭാതയോഗത്തോടെയാവും ഓരോയിടത്തെയും പര്യടനത്തുടക്കം. നവംബർ 18ന് വൈകിട്ട് 3.30ന് മഞ്ചേശ്വരത്ത് ഉദ്ഘാടനം. ഡിസംബർ 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരത്ത് സമാപനം. ചുരുക്കം ദിവസങ്ങളിലൊഴികെ രാവിലെ 11നും വൈകിട്ട് 3നും 4.30നും 6നും നാലു മണ്ഡലങ്ങളിൽവീതം പര്യടനവാഹനം എത്തും.

മ​ണ്ഡ​ല​ ​സ​ദ​സ്സ്:​ ​സ​മ​സ്ത മേ​ഖ​ല​യ്ക്കും​ ​പ​ങ്കാ​ളി​ത്തം

​പ​ര്യ​ട​ന​ത്തി​ന് ​പു​തി​യ​ ​ട്രാ​ൻ.​ ​ബ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മ​ന്ത്രി​മാ​രും​ ​ന​ട​ത്തു​ന്ന​ ​പ​ര്യ​ട​ന​ത്തി​ൽ​ ​മ​ണ്ഡ​ലം​ ​സ​ദ​സ്സ് ​പ​രി​പാ​ടി​യി​ല​ട​ക്കം​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നു​മു​ള്ള​ ​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​പ​ങ്കാ​ളി​ത്തം​ ​ഉ​റ​പ്പാ​ക്കും.​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​പു​റ​ത്തി​റ​ക്കി.​ ​ന​വം​ബ​ർ​ 18​മു​ത​ൽ​ ​ഡി​സം​ബ​ർ​ 24​വ​രെ​ ​പ​ര്യ​ട​ന​കാ​ല​ത്ത് ​മു​ഖ്യ​മ​ന്ത്രി​യോ​ ​മ​ന്ത്രി​മാ​രോ​ ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​വി​ല്ല.​ ​പ​ര്യ​ട​ന​ത്തി​നി​ടെ​ ​ത​ന്നെ​യാ​കും​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​വും​ ​ചേ​രു​ക.

കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ലാ​കും​ ​മു​ഖ്യ​മ​ന്ത്രി​യു​ടേ​യും​ ​മ​ന്ത്രി​മാ​രു​ടേ​യും​ ​യാ​ത്ര.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പു​തു​താ​യി​ ​വാ​ങ്ങു​ന്ന​ ​എ.​സി​ ​ബ​സു​ക​ളി​ലൊ​ന്നാ​വും​ ​ഇ​തി​നാ​യി​ ​സ​ജ്ജ​മാ​ക്കു​ക.​ ​വി​ക​സ​ന​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ജ​ന​ങ്ങ​ളു​മാ​യു​ള്ള​ ​ആ​ശ​യ​കൈ​മാ​റ്ര​മാ​ണ് ​പ​ര്യ​ട​ന​ത്തി​ന്റെ​ ​ഉ​ദ്ദേ​ശ്യ​മെ​ന്ന് ​പ​റ​യു​ന്നെ​ങ്കി​ലും​ ​ലോ​ക്‌​‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പാ​ണ് ​മു​ഖ്യ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യം.​ ​പ്ര​തി​പ​ക്ഷം​ ​പ​രി​പാ​ടി​ ​ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​നാ​ൽ​ ​പ്ര​തി​പ​ക്ഷ​ ​എം.​എ​ൽ.​എ​മാ​രു​ടെ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​പ​രി​പാ​ടി​ക്ക് ​കൂ​ടു​ത​ൽ​ ​ശോ​ഭ​ ​പ​ക​രാ​നു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ​എ​ൽ.​ഡി.​എ​ഫ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ണ്ഡ​ലം​ ​സ​ദ​സ്സു​ക​ളി​ൽ​ ​സ്വാ​ത​ന്ത്ര്യ​ ​സ​മ​ര​സേ​നാ​നി​ക​ൾ,​ ​വി​വി​ധ​മേ​ഖ​ക​ളി​ലെ​ ​പ്ര​മു​ഖ​ർ,​ ​മ​ഹി​ള,​ ​യു​വ​ജ​ന,​ ​വി​ദ്യാ​ർ​ത്ഥി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​ത്യേ​ക​ ​ക്ഷ​ണി​താ​ക്ക​ളാ​ക്കും.​ ​കോ​ളേ​ജ് ​യൂ​ണി​യ​ൻ​ ​ഭാ​ര​വാ​ഹി​ക​ൾ,​ ​പ​ട്ടി​ക​ജാ​തി​ ​/​പ​ട്ടി​ക​വ​ർ​ഗ്ഗ​ ​വി​ഭാ​ഗ​ത്തി​ലെ​ ​പ്ര​തി​ഭ​ക​ൾ,​ ​ക​ലാ​കാ​ര​ന്മാ​ർ,​ ​സെ​ലി​ബ്രി​റ്റി​ക​ൾ,​ ​വി​വി​ധ​അ​വാ​ർ​ഡ് ​ജേ​താ​ക്ക​ൾ,​ ​തെ​യ്യം​ ​ക​ലാ​കാ​ര​ന്മാ​ർ,​ ​സ​മു​ദാ​യ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ,​ ​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​രു​ടെ​ ​പ്ര​തി​നി​ധി​ക​ൾ,​ ​വ്യാ​പാ​ര,​ ​വാ​ണി​ജ്യ​ ​മേ​ഖ​ല​ക​ളി​ലെ​ ​പ്ര​തി​നി​ധി​ക​ൾ,​ ​ക​ലാ​സാം​സ്കാ​രി​ക​ ​സം​ഘ​ട​ന​ക​ൾ,​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​ ​പ്ര​തി​നി​ധി​ക​ൾ​ ​തു​ട​ങ്ങി​യ​വ​രും​ ​ക്ഷ​ണി​താ​ക്ക​ളാ​വും.

പ​ര്യ​ട​ന​ത്തി​ൽ​ ​പു​തിയ ര​ണ്ട് ​മ​ന്ത്രി​മാ​ർ? മ​ന്ത്രി​സ​ഭ​യി​ൽ​ ​ര​ണ്ട​ര​വ​ർ​ഷം​ ​പൂ​ർ​ത്തി​യാ​ക്കു​ന്ന​ ​മ​ന്ത്രി​മാ​രാ​യ​ ​ആ​ന്റ​ണി​രാ​ജു​വും​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ലും​ ​എ​ൽ.​ഡി.​എ​ഫ് ​മു​ൻ​ ​ധാ​ര​ണ​പ്ര​കാ​രം​ ​ന​വം​ബ​റി​ൽ​ ​ഒ​ഴി​യേ​ണ്ട​താ​ണ്.​ ​പ​ര്യ​ട​ന​ത്തി​ന് ​മു​മ്പ് ​പു​ന​:​സം​ഘ​ട​ന​ ​ന​ട​ന്നാ​ൽ​ ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ​എ​ത്തു​ന്ന​ ​കെ.​ബി.​ഗ​ണേ​ശ് ​കു​മാ​റും​ ​രാ​മ​ച​ന്ദ്ര​ൻ​ ​ക​ട​ന്ന​പ്പ​ള്ളി​യു​മാ​കും​ ​പ​ര്യ​ട​ന​സം​ഘ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടു​ക.​ ​അ​തേ​സ​മ​യം,​ ​പ​ര്യ​ട​ന​ശേ​ഷം​ ​പു​ന​:​സം​ഘ​ട​ന​ ​ന​ട​ത്താ​നാ​ണ് ​തീ​രു​മാ​ന​മെ​ങ്കി​ൽ​ ​സം​ഘ​ത്തി​ൽ​ ​മാ​റ്റ​മു​ണ്ടാ​കി​ല്ല.