ചിരിപ്പിക്കാൻ തോൽവി എഫ്സി, ടീസർ
Tuesday 26 September 2023 1:33 AM IST
ജോണി ആന്റണി, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് കോര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തോൽവി എഫ്സി ടീസർ പുറത്തിറങ്ങി. ജോർജ്ജ് കോരയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അൽത്താഫ് സലിം, മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലതാരങ്ങളായ എവിൻ, കെവിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രം നേഷൻ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് നിർമ്മാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനിൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ശ്യാമപ്രകാശ് എം. എസ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജെ. പി മണക്കാട്, വിതരണം സെൻട്രൽ പിക്ചേഴ്സ്, പി. ആർ. ഒ പി. ശിവപ്രസാദ്, ഹെയ്ൻസ്.