രാജ്യം ഇരുണ്ട മതരാഷ്ട്രത്തിന്റെ വഴിയിൽ: കരിവെള്ളൂർ മുരളി

Tuesday 26 September 2023 12:50 AM IST

തൃശൂർ: രാജ്യം ഇരുണ്ട മതരാഷ്ട്രത്തിന്റെ പാതയിലാണെന്ന് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോലഴി മേഖല സംഘടിപ്പിച്ച 'ഇന്ത്യ എന്റെ രാജ്യം: സർഗപ്രതിരോധ സംഗമം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അവണൂർ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർപേഴ്‌സനുമായ തങ്കമണി ശങ്കുണ്ണി അദ്ധ്യക്ഷയായി. കവി എം.എം. സചീന്ദ്രൻ മുഖ്യാതിഥിയായി. ജനറൽ കൺവീനർ വി.കെ. മുകുന്ദൻ, പരിഷത്ത് ജില്ലാ പ്രസിഡന്റ് സി. വിമല, സെക്രട്ടറി പി.എസ്. ജൂന, മേഖലാ പ്രസിഡന്റ് എം.എൻ. ലീലാമ്മ, സെക്രട്ടറി ഐ.കെ. മണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി. സൈമി, സി. ബാലചന്ദ്രൻ , രാജൻ നെല്ലായി, കൃഷ്ണൻ സൗപർണിക, കെ.ബി. മധുസൂദനൻ എ.പി. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉഷാകുമാരി, കോലഴി പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ എന്നിവർ പങ്കെടുത്തു.