ഹൗസിംഗ് ബോർഡ് പെൻഷണേഴ്സ്

Tuesday 26 September 2023 4:50 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് പെൻഷണേഴ്സ് സംയുക്ത സമിതിയുടെ നേതൃത്വത്തിൽ മന്ത്രി കെ.രാജനേയും ഹൗസിംഗ് ബോർഡ് ചെയർമാൻ പി.പി.സുനീറിനെയും ആദരിച്ചു.ഹൗസിംഗ് ബോർഡിന്റെ ബൃഹത് നിർമ്മാണ പദ്ധതിയായ കൊച്ചി മറൈൻ ഡ്രൈവ് അന്താരാഷ്ട്ര സമുച്ചയത്തിനായുള്ള സംയുക്ത സംരഭത്തിന് നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനുമായി ഭവന നിർമ്മാണ ബോർഡ് ധാരണ പത്രം ഒപ്പുവച്ചതിന് മുൻകൈ എടുത്തതിനാണ് ആദരം. ഭാരവാഹികളായ ബി.ശശിധരൻ പിള്ള,അഡ്വ..എ.മുബാറക് എന്നിവർ സംസാരിച്ചു.