ഡോ.വി.തങ്കമണി അദ്ധ്യക്ഷ
Tuesday 26 September 2023 4:52 AM IST
തിരുവനന്തപുരം: നവംബർ 26ന് തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാതല മഹിളാ ശക്തിസംഗമത്തിന്റെ അദ്ധ്യക്ഷയായി ഡോ.വി.തങ്കമണിയെയും ജനറൽ കൺവീനറായി നീലിമ ആർ.കുറുപ്പിനേയും തിരഞ്ഞെടുത്തു. ലക്ഷ്മികുട്ടിയമ്മ, ആശാലത തമ്പുരാൻ,പ്രൊഫ.ഓമനക്കുട്ടി ടീച്ചർ, ഭാവനടീച്ചർ,സേതു ശിവൻകുട്ടി,മേനകസുരേഷ് തുടങ്ങിയവരാണ് സ്വാഗതസംഘത്തിൽ.
സ്വാഗതസംഘം രൂപീകരണയോഗം മുൻ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ മഹാലക്ഷ്മി മേനോൻ ഉദ്ഘാടനം ചെയ്തു.
ആർ.എസ്.എസ്.തിരുവനന്തപുരം സംഘചാലക് പ്രൊഫ.എം എസ് രമേശൻ മുഖ്യപ്രഭാഷണം നടത്തി.വി .സുജാത അദ്ധ്യക്ഷത വഹിച്ചു.