സോളാർ പീഡന പരാതി : ഹൈബി ഈഡനും ക്ലീൻചീറ്റ്

Tuesday 26 September 2023 12:51 AM IST

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡൻ എം.പിക്കും കോടതിയുടെ ക്ലീൻചിറ്റ്. പരാതിക്കാരിയുടെ ഹർജി തള്ളിയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ ഹൈബി ഈഡനെ കുറ്റ വിമുക്തനാക്കിയത്.സി. ബി.ഐ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രിമാരായ കെ. സി. വേണുഗോപാൽ, അടൂർ പ്രകാശ്, എ. പി. അനിൽ കുമാർ എന്നിവരെ നേരത്തേ കുറ്റവിമുക്തരാക്കിയിരുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്നും ശാസ്ത്രീയ തെളിവ് ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്തത്. പരാതിക്കാരി ഹാജരാക്കിയ സാരിയിൽ പുരുഷ ബീജമോ രക്തമോ കണ്ടെത്താനായില്ലെന്ന് സ്റ്റേറ്റ് ഫോറൻസിക് ലാബിലെ പരിശോധനയിൽ ബോധ്യമായതായി സി. ബി.ഐ പറയുന്നു. പീഡനം നടന്നതായി പറയുന്ന എം. എൽ.എ ഹോസ്റ്റലിൽ സി. സി.ടി. വി ഇല്ലെന്നും അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരോട് ചോദിച്ചപ്പോൾ ആരോപണ ദിവസം പരാതിക്കാരിയെ കണ്ടിരുന്നില്ലെന്നും സി. ബി. ഐ കണ്ടെത്തിയിരുന്നു.

പച്ചാളം സൗന്ദര്യവത്കരണ പദ്ധതിയിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് കത്ത് നല്‍കാമെന്ന് പറഞ്ഞ് അന്ന് എം.എൽ.എ ആയിരുന്ന ഹൈബി ഈഡൻ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.

 ഗ​ണേ​ശ് ​കു​മാ​ർ​ ​നേ​രി​ട്ട് ഹാ​ജ​രാ​കണം

​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ക്കെ​തി​രെ​ ​സോ​ളാ​ർ​കേ​സ് ​ക​മ്മി​ഷ​ന് ​മു​ന്നി​ൽ​ ​വ്യാ​ജ​രേ​ഖ​ക​ളും​ ​തെ​ളി​വു​ക​ളും​ ​ഹാ​ജ​രാ​ക്കി​യെ​ന്ന​ ​കേ​സി​ൽ​ ​കെ.​ബി.​ഗ​ണേ​ശ് ​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​അ​ടു​ത്ത​മാ​സം​ 18​ന് ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​കൊ​ട്ടാ​ര​ക്ക​ര​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടു.
കേ​സി​ൽ​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യെ​ ​അ​ട​ക്കം​ ​നേ​ര​ത്തെ​ ​വി​സ്ത​രി​ച്ചി​രു​ന്നു.​ ​ഇ​തി​നി​ടെ​ ​ഗ​ണേ​ശ് ​കു​മാ​ർ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​നി​ന്ന് ​വി​ചാ​ര​ണ​ ​ന​ട​പ​ടി​ക​ൾ​ക്ക് ​സ്റ്റേ​ ​വാ​ങ്ങി.​ ​സ്റ്റേ​യു​ടെ​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​ ​ഇ​ന്ന​ലെ​ ​വീ​ണ്ടും​ ​കേ​സ് ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഹാ​ജ​രാ​യി.​ ​എ​ന്നാ​ൽ​ ​അ​ടു​ത്ത​മാ​സം​ 18​ന് ​ഗ​ണേ​ശ്കു​മാ​ർ​ ​നേ​രി​ട്ട് ​ഹാ​ജ​രാ​കാ​ൻ​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.​ ​മു​ൻ​ ​പ​ബ്ലി​ക് ​പ്രോ​സി​ക്യൂ​ട്ട​ർ​ ​സു​ധീ​ർ​ ​ജേ​ക്ക​ബാ​ണ് ​ഹ​ർ​ജി​ക്കാ​ര​ൻ.​ ​കേ​സി​ൽ​ ​സ​രി​ത​ ​എ​സ്.​നാ​യ​ർ​ ​ഒ​ന്നാം​ ​പ്ര​തി​യും​ ​ഗ​ണേ​ശ് ​കു​മാ​ർ​ ​ര​ണ്ടാം​ ​പ്ര​തി​യു​മാ​ണ്.