വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത് ഇരട്ട സഹോദരൻമാരിൽ ഒരാൾ,​ ആരെ പിടികൂടണമെന്ന സംശയത്തിൽ പൊലീസ്,​ ഒടുവിൽ പ്രതിയെ തിരിച്ചറിഞ്ഞത് ഇങ്ങനെ

Monday 25 September 2023 10:38 PM IST

തിരുവനന്തപുരം: 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മാറനല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19)​ ആണ് അറസ്റ്റിലായത്.

വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അതിജീവിതയെ കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകൾ ആയതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയുക പൊലീസിന് ബുദ്ധിമുട്ടായിരുന്നു. ഇതിനാൽ രണ്ടുപേരെയും കസ്റ്റഡ‌ിയിൽ എടുക്കുകയേ പൊലീസിന് മുമ്പിൽ വഴിയുണ്ടായിരുന്നുള്ളൂ. പ്രതിയെ കോടതിയിൽ ഹാജരാക്കി.