വ്യവസായ മന്ത്രിയുടെ വാട്സാപ്പ് ചാനൽ
Tuesday 26 September 2023 12:53 AM IST
തിരുവനന്തപുരം: ജനങ്ങളുമായുള്ള ആശയ വിനിമയം മെച്ചമാക്കാൻ വ്യവസായ മന്ത്രി പി.രാജീവ് വാട്ട്സാപ്പ് ചാനൽ സംവിധാനത്തിലേക്ക്. ഇത്തരം നൂതനമാർഗങ്ങൾ കൂടി ഉപയോഗിച്ച് കേരളത്തിലെ നിയമ,വ്യവസായ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും പങ്കാളികളാക്കാനുമാണ് ശ്രമിക്കുന്നതെന്നും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലുള്ള തന്റെ നിലപാടുകളും ചാനലിലൂടെ പങ്കുവയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
ചാനൽ ലിങ്ക്: https://whatsapp.com/channel/0029Va9FZuT8PgsOoaU6ap07