ജനസദസ് വെറും ഷോ: കെ.സി.വേണുഗോപാൽ

Tuesday 26 September 2023 12:56 AM IST

ആലപ്പുഴ: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസ് വെറും ഷോ മാത്രമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണോ ജനങ്ങളെ കാണാൻ ഇവർക്ക് തോന്നിയത്? ജനങ്ങളുടെ ദൈനംദിന കാര്യങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കാറ്റിൽപ്പറത്തി സ്വന്തം അജൻഡയുമായി മുന്നോട്ടുപോകുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. നിരവധി എക്സ്‌പ്രസ് ട്രെയിനുകൾ മുമ്പും കേരളത്തിൽ വന്നിട്ടുണ്ട്. ഞങ്ങളാരും അതിന്റെ ക്രെഡിറ്റ് ആവശ്യപ്പെട്ടിട്ടില്ല. വികസനകാര്യത്തിൽ ഒരു ക്രെഡിറ്റും മോദി സർക്കാരിന് പറയാനില്ലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിലെ ക്രെഡിറ്റ് മാത്രമാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും കെ.സി പറഞ്ഞു.