വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു, പ്രതി പിടിയിൽ
Tuesday 26 September 2023 12:02 AM IST
കൊച്ചി : കൂത്താട്ടുകുളത്ത് വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. പിറവം തിരുമാറാടിയിൽ കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകിട്ട് പണി കഴിഞ്ഞെത്തിയ സോണിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മഹേഷ് ആക്രമിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും കുത്തേറ്റ് വീണ സോണിയെ അയൽക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.രാവിലെ സോണിയും മഹേഷും തമ്മിൽ തർക്കം നടന്നതായി നാട്ടുകാർ പറഞ്ഞു.