ചന്ദ്രബാബുവിന്റെ ഹർജി പരിഗണിക്കുന്നത് ഇന്ന് തീരുമാനിക്കും
Tuesday 26 September 2023 12:16 AM IST
ന്യൂഡൽഹി: ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ റദ്ദാക്കണമെന്ന മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഹർജി പരിഗണിക്കണമോയന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. അഭിഭാഷകൻ ഇന്നലെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും ഇന്ന് ശ്രദ്ധയിൽപ്പെടുത്താൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു. ആന്ധാപ്രദേശിലെ പ്രതിപക്ഷ നേതാവും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സെപ്തംബർ 10നാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയായിരിക്കെ അഴിമതിക്ക് ഒത്താശ ചെയ്തെന്നും,കോർപറേഷനിൽ നടന്ന ഫണ്ട് തിരിമറി കാരണം 300 കോടിയിലധികം രൂപയുടെ നഷ്ടം ഖജനാവിനുണ്ടായെന്നുമാണ് സി.ഐ.ഡി കേസ്.