റോഡ്  നവീകരണ ഉദ്ഘാടനം

Tuesday 26 September 2023 12:37 AM IST

കുഞ്ഞിമംഗലം: കണ്ടംകുളങ്ങര മൂശാരി കൊവ്വൽഏഴിമല റയിൽവേസ്റ്റേഷൻ റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം എം.വിജിൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രാർത്ഥന അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ളു.ഡി അസിസ്റ്റന്റ് എൻജിനിയർ കെ.ശീരാഗ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം.ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി.റീന, എം.വി.ദീപു, മെമ്പർമാരായ കെ.ജിഷ ബേബി, കെ.ശോഭ, കെ.വി.വാസു, യു.ഭാസ്‌ക്കരൻ, വി.ശങ്കരൻ, പി.ലക്ഷ്മണൻ, വി.കെ.കരുണാകരൻ, എം.കെ.ബാലൻ കരുണാകരൻ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നവീകരണ പ്രവൃത്തിക്ക് 87 ലക്ഷം രൂപയാണ് അനുവദിച്ചത്. ഡ്രെയിൻ ക്രോസ്, കവറിംഗ് സ്ലാബ് എന്നിവയും നിർമ്മിക്കുതോടൊപ്പം വെള്ളകെട്ടുള്ള ഭാഗങ്ങളിൽ റോഡ് ഉയർത്തി നവീകരിക്കും. പൊതുമരാമത്ത് റോഡ്സ് വിഭാഗം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പടംറോഡ് നവീകരണപ്രവൃത്തി എം.വിജിൻ എം.എൽ.എ നിർവ്വഹിക്കുന്നു.