പൗരന്മാർക്ക് മുന്നറിയിപ്പുമായി കാനഡ
Tuesday 26 September 2023 7:19 AM IST
ടൊറന്റോ: ഇന്ത്യയിലെ തങ്ങളുടെ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാനഡ. സമീപകാല സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലും മറ്റും കാനഡയ്ക്കെതിരെ പ്രതിഷേധങ്ങളും പ്രതികൂല വികാരങ്ങളും നിലനിൽക്കുന്നെന്ന് കാട്ടിയാണ് നിർദ്ദേശം. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ വധവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നത തുടരുന്നതിനിടെയാണ് നീക്കം. കാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പൗരന്മാരും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് നേരത്തെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.