മുട്ടയ്‌ക്കൊപ്പം ഒരിക്കലും ഈ മൂന്ന് സാധനങ്ങൾ കഴിക്കല്ലേ, തടി കേടാവും
ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ഭക്ഷണ കാര്യത്തിൽ അതീവ ശ്രദ്ധ വേണം. ചെറുതായിട്ടെങ്കിലും ശ്രദ്ധയൊന്ന് പാളിയാൽ അത് നിങ്ങളുടെ ആരോഗ്യത്തെപ്പോലും വളരെ മോശമായി ബാധിക്കും.
അത്തരത്തിൽ മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ ഉണ്ട്. അവ ഏതൊക്കെയാണെന്നറിയാമോ? പ്രധാനപ്പെട്ട ഒന്നാണ് മുട്ടയും ഇറച്ചിയും. ഇവ രണ്ടും ഒന്നിച്ച് കഴിക്കുമ്പോൾ കൂടുതൽ കൊഴുപ്പും പ്രോട്ടീനും വയറ്റിലെത്തും. ഇവ ദഹിക്കാൻ പാടാണ്. ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.
മുട്ടയ്‌ക്കൊപ്പം പാൽ ഉത്പന്നങ്ങൾ കഴിക്കരുത്. ഇതും ആരോഗ്യത്തിന് ദോഷകരമാണ്. മറ്റൊന്ന് മുട്ടയും ചായയും ഒന്നിച്ച് കഴിക്കരുതെന്നതാണ്. ഇത് മലബന്ധത്തിനും അസിഡിറ്റിക്കുമൊക്കെ കാരണമാകും. ഇതേപോലെ മിക്ക മലയാളികൾക്കും ഏറെ ഇഷ്ടമുള്ള കോമ്പിനേഷനാണ് പുട്ടും - പഴവും. ഇവ ഒന്നിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് ആധികമാർക്കും അറിയില്ല.