ഉരുളക്കിഴങ്ങിന്റെ തൊലി വെറുതെ കളയല്ലേ, ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; നര അപ്രത്യക്ഷമാകും
നര മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. മാർക്കറ്റിൽ കിട്ടുന്ന ഡൈ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നവരാണ് ഏറെയും. എന്നാൽ ഇത് കുറച്ച് നാൾ കഴിയുമ്പോഴേക്ക് വീണ്ടും പഴയപടിയാകുമെന്ന് മാത്രമല്ല, ചിലപ്പോൾ പാർശ്വഫലങ്ങൾക്കും കാരണമാകും.
യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ, പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ലാതെ ഈ സൗന്ദര്യ പ്രശ്നം പരിഹരിക്കാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സാധിക്കും.
അകാല നര അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിന്റെ തൊലിയാണ് വേണ്ടത്. അഞ്ച് ഉരുളക്കിഴങ്ങിന്റെ തൊലിയെടുക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്തുകൊടുക്കുക. ശേഷം നന്നായി തിളപ്പിക്കുക. ചൂടാറിയ ശേഷം വെള്ളത്തിൽ നിന്ന് തൊലി മാറ്റുക. കുളി കഴിഞ്ഞ് മുടി തുവർത്തിയ ശേഷം ഈ വെള്ളം തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഇത് തുവർത്തിക്കളയാം. പെട്ടെന്നൊരു റിസൽട്ട് പ്രതീക്ഷിക്കരുത്. കെമിക്കലുകളൊന്നും ചേർക്കാത്തതിനാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന പേടി വേണ്ട.