ഡിവൈഎഫ്‌ഐ നേതാവായ മാനേജർ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത് സിസിടിവി കേടുവരുത്തി; ഓഡിറ്റിംഗിന് മുൻപ് മുങ്ങുകയും ചെയ്തു

Wednesday 27 September 2023 12:19 PM IST

വൈക്കം: ത​ല​യോ​ല​പ്പ​റ​മ്പ് സെൻ​ട്രൽ ജം​ഗ്​ഷ​ന് സ​മീ​പം പ്ര​വർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നിന്ന് വ​നി​താ മാ​നേ​ജ​രും ജീ​വ​ന​ക്കാ​രി​യും ചേർ​ന്ന് 43 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. യു​ണൈ​റ്റ​ഡ് ഫിൻ ഗോൾ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ബ്രാ​ഞ്ച് ഇൻ ചാർ​ജും ഗോൾ​ഡ് ഓ​ഫീ​സ​റു​മാ​യ കൃ​ഷ്‌​ണേ​ന്ദു​വും, ഗോൾ​ഡ്‌​ ലോൺ ഓ​ഫീ​സർ ദേ​വി പ്ര​ജി​ത്തും ചേർ​ന്ന് തട്ടിപ്പ് നടത്തിയതായാണ് ഉ​ട​മ ഉ​ദ​യം പേ​രൂർ തെ​ക്കേ പു​ളി​പ്പ​റ​മ്പിൽ പി.എം.രാ​ഗേ​ഷ് പരാതി നൽകിയത്.

ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളിൽ നടത്തിയ പരിശോധനയിൽ നിന്ന് പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള ചി​ല രേ​ഖ​കൾ ല​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. മൊ​ബൈൽ ഫോ​ൺ സ്വി​ച്ച് ഒ​ഫ് ചെയ്ത നിലയിലാണ്. ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെടുവിക്കാനുള്ള ന​ട​പ​ടി​കളും പൊലീസ് ആ​രം​ഭി​ച്ചു. ഡി​.വൈ​.എ​ഫ്‌.​ഐ മേ​ഖ​ല ജോ​യിന്റ് സെ​ക്ര​ട്ട​റി കൂടിയാണ് ത​ല​യോ​ല​പ്പ​റ​മ്പ് പു​ത്തൻ​പു​ര​യ്​ക്കൽ വീ​ട്ടിൽ കൃ​ഷ്‌​ണേ​ന്ദു. ഒ​രു വർ​ഷ​ത്തി​നി​ടെ വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി കൃ​ഷ്‌​ണേ​ന്ദു​വും ഭർ​ത്താ​വും സി.പി.എം ത​ല​യോ​ല​പ്പ​റ​മ്പ് ലോ​ക്കൽ ക​മ്മി​റ്റി അം​ഗവുമായിരുന്ന അ​ന​ന്തു ഉ​ണ്ണിയും ചേർ​ന്ന് കോ​ടി​ക​ളു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യി​ട്ടു​ണ്ടെന്നാണ് വിവരം. സാ​മ്പ​ത്തി​ക ആ​രോ​പ​ണം ഉ​യർ​ന്ന​തി​നെ തു​ടർ​ന്ന് ഏ​താ​നും ദി​വ​സം മുൻ​പ് ഇ​യാ​ളെ പാർ​ട്ടി​യിൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

ഓഡിറ്റിംഗിന് മുൻപ് മുങ്ങി

2023 ഏപ്രിൽ മുതൽ ഉപഭോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. ഇങ്ങനെ 19 പേരിൽനിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പണം ഇടപാടുകാർ നൽകുന്നത് ഉടമ കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സി.സി.ടി.വി ക്യാമറകളും കേടുവരുത്തി. കഴിഞ്ഞ ഒന്നിന് പുതിയതായി എത്തിയ ജീവനക്കാരിയുടെ പരിശോധനയിൽ സ്ഥാപനത്തിൽ രണ്ടു ലക്ഷം രൂപയോളം ബാലൻസ് കണക്കിൽ ഉള്ളപ്പോൾ 10,000 രൂപ മാത്രമേ സ്ഥാപനത്തിൽ ഉണ്ടായിരുന്നുള്ളൂ. തുടർന്നാണ് ഓഡിറ്റ് നടത്തിയത്. ഇതിന് മുൻപ് കൃഷ്‌ണേന്ദു അവധിയിൽ പ്രവേശിച്ചു. ഇരുവരും വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.

പ്രതിഷേധം ശക്തമാകുന്നു

പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് പി​ന്നി​ലെ സി.പി.എം ഉ​ന്ന​ത നേ​താ​ക്ക​ളുടെ ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെന്നും ആ​വ​ശ്യ​പ്പെ​ട്ട് യു.ഡി.എ​ഫ് ധർ​ണ ന​ട​ത്തി. കോൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡന്റ് എം.കെ.ഷി​ബു ഉ​ദ്​ഘാ​ട​നം ചെ​യ്​തു. വി.ടി ജ​യിം​സ് അദ്ധ്യക്ഷ​ത വ​ഹി​ച്ചു. പൊ​ലീ​സ് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണെന്ന് ബി.ജെ.പിയും കുറ്റപ്പെടുത്തി.