പു​ൽ​പ്പ​ള്ളി​ ​ബാ​ങ്ക് ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സ്: മുഖ്യപ്രതി സ​ജീ​വ​ൻ​ ​ കൊ​ല്ല​പ്പ​ള്ളി​ ​അ​റ​സ്റ്റിൽ

Wednesday 27 September 2023 10:05 PM IST

ക​ൽ​പ്പ​റ്റ​:​ ​പു​ൽ​പ്പ​ള്ളി​ ​സ​ഹ.​ ​ബാ​ങ്ക് ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​മു​ഖ്യ​ ​പ്ര​തി​ ​സ​ജീ​വ​ൻ​ ​കൊ​ല്ല​പ്പ​ള്ളി​യെ​ ​ഇ​ ​ഡി​ ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​സ​ജീ​വ​നെ​ ​കോ​ഴി​ക്കോ​ട് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​ഇ.​ഡി​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങി.​

​ബാ​ങ്ക് ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​സൂ​ത്ര​ധാ​ര​നാ​യി​രു​ന്നു​ ​സ​ജീ​വ​ൻ​ ​കൊ​ല്ല​പ്പ​ള്ളി.​ ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ൽ​ ​ഒ​ളി​വി​ലാ​യി​രു​ന്ന​ ​സ​ജീ​വ​നെ​ ​ര​ണ്ടു​മാ​സം​ ​മു​മ്പ് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ൽ​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ജ​യി​ൽ​വാ​സം​ ​അ​നു​ഷ്ഠി​ച്ച​ ​സ​ജീ​വ​ൻ​ ​ജാ​മ്യം​ ​ല​ഭി​ച്ച് ​പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.​ ​വാ​യ്പാ​ ​ത​ട്ടി​പ്പ് ​കേ​സി​ലെ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ണ് ​ഇ​യാ​ൾ.

വാ​യ്പാ​ ​ത​ട്ടി​പ്പി​ന് ​ഇ​ര​യാ​യി​ ​ആ​ത്മ​ഹ​ത്യ​ചെ​യ്ത​ ​രാ​ജേ​ന്ദ്ര​ൻ​ ​നാ​യ​രു​ടെ​യും​ ​ത​ട്ടി​പ്പി​നി​ര​യാ​യ​ ​ഡാ​നി​യേ​ലി​ന്റെ​യും​ ​പ​രാ​തി​യെ​ ​തു​ട​ർ​ന്ന് ​വ​ഞ്ച​നാ​കു​റ്റം​ ,​ആ​ത്മ​ഹ​ത്യാ​ ​പ്രേ​ര​ണാ​കു​റ്റം​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​രം​ ​സ​ജീ​വ​നെ​ ​ഒ​ന്നാം​ ​പ്ര​തി​യാ​ക്കി​ ​കേ​സെ​ടു​ത്തി​രു​ന്ന​ത്.