കരുവന്നൂർ തട്ടിപ്പുകേസ് : അരവിന്ദാക്ഷനും ജിൽസും വൈകിട്ട് 4 വരെ കസ്റ്റഡിയിൽ

Thursday 28 September 2023 1:04 AM IST

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാംഗം പി.ആർ. അരവിന്ദാക്ഷൻ, ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് എന്നിവരെ ഇന്നുവൈകിട്ട് നാലുവരെ ചോദ്യംചെയ്യാൻ ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടു. ഇ.ഡിയുടെ അപേക്ഷ പരിഗണിച്ച് എറണാകുളത്തെ പി.എം.എൽ.എ കോടതിയുടേതാണ് ഉത്തരവ്.

കസ്റ്റഡിയിലിരിക്കെ കുടുംബാംഗങ്ങളുമായി സംസാരിക്കാൻ ഇരുവർക്കും കോടതി അനുമതി നൽകി. മൂന്നുമണിക്കൂർ തുടർച്ചയായി ചോദ്യംചെയ്താൽ ഒരുമണിക്കൂർ ഇടവേള അനുവദിക്കണം. പ്രതികളെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിക്കരുത്. വൈകിട്ട് നാലിന് കോടതിയിൽ തിരികെ ഹാജരാക്കണം. അരവിന്ദാക്ഷൻ നൽകിയ ജാമ്യാപേക്ഷ കോടതി 30ന് പരിഗണിക്കാൻ മാറ്റി. ഇ.ഡിയോട് ജാമ്യഹർജിയിൽ സത്യവാങ്മൂലം നൽകാനും നിർദ്ദേശിച്ചു. അരവിന്ദാക്ഷനെ കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലെ വീട്ടിൽനിന്നാണ് അറസ്റ്റുചെയ്തത്. ജിൽസിനെ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

 മാദ്ധ്യമ പ്രവർത്തകരെ തടഞ്ഞു, വിലക്കില്ലെന്ന് പിന്നീട് വ്യക്തമാക്കി

ഇരുവരേയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ഇ.ഡിയുടെ അപേക്ഷ പരിഗണിച്ചപ്പോൾ കോടതിയിൽ പ്രവേശിക്കുന്നതിൽനിന്ന് ഇന്നലെ രാവിലെ 11ന് മാദ്ധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. കോടതിയിലെ മിനിസ്റ്റീരിയൽ ചീഫ് ഓഫീസറുടെ നിർദ്ദേശ പ്രകാരമാണ് തടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇത് വാർത്തയായതോടെ വിലക്കില്ലെന്ന് പി.എം.എൽ.എ കോടതി ജഡ്‌ജി ഷിബു തോമസ് വ്യക്തമാക്കി. തുറന്ന കോടതിയാണെന്നും ആർക്കും വിലക്കില്ലെന്നും ജഡ്ജി പറഞ്ഞു. വൈകിട്ട് അപേക്ഷ വീണ്ടും പരിഗണിച്ചപ്പോൾ മാദ്ധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിച്ചു.

 പി.​ആ​ർ.​ ​അ​ര​വി​ന്ദാ​ക്ഷ​നെ​ ​ക​സ്റ്റ​ഡി​യിൽ ചോ​ദ്യം​ചെ​യ്യു​ന്നു

അ​റ​സ്റ്റി​ലാ​യ​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ന​ഗ​ര​സ​ഭാ​ ​കൗ​ൺ​സി​ല​ർ​ ​പി.​ആ​ർ.​ ​അ​ര​വി​ന്ദാ​ക്ഷ​ൻ,​ ​ബാ​ങ്കി​ലെ​ ​മു​ൻ​ ​അ​ക്കൗ​ണ്ട​ന്റ് ​സി.​കെ.​ ​ജി​ൽ​സ്,​ ​തൃ​ശൂ​ർ​ ​സ​ഹ​ക​ര​ണ​ബാ​ങ്ക് ​സെ​ക്ര​ട്ട​റി​ ​ബി​നു,​ ​അ​റ​സ്റ്റി​ലാ​യ​ ​പി.​ ​സ​തീ​ഷ്‌​കു​മാ​റി​ന്റെ​ ​ഭാ​ര്യ​ ​ബി​ന്ദു​ ​എ​ന്നി​വ​രെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​ഇ​ന്ന​ലെ​ ​ചോ​ദ്യം​ചെ​യ്തു. ചൊ​വ്വാ​ഴ്ച​ ​അ​റ​സ്റ്റി​ലാ​യ​ ​അ​ര​വി​ന്ദാ​ക്ഷ​ൻ,​ ​ജി​ൽ​സ് ​എ​ന്നി​വ​രെ​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ക​സ്റ്റ​ഡി​യി​ൽ​ ​കി​ട്ടി​യ​ശേ​ഷ​മാ​ണ് ​ചോ​ദ്യം​ചെ​യ്യു​ന്ന​ത്.​ ​ത​ട്ടി​പ്പി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ​തീ​ഷ്‌​കു​മാ​റു​മാ​യു​ള്ള​ ​ബ​ന്ധം,​ ​സാ​മ്പ​ത്തി​ക,​ ​ബി​നാ​മി​ ​ഇ​ട​പാ​ടു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ചോ​ദി​ച്ച​ത്.​ ​ത​ട്ടി​പ്പി​ലെ​ ​ക​ള്ള​പ്പ​ണ​ ​ഇ​ട​പാ​ടു​ക​ൾ,​ ​ഉ​ന്ന​ത​രു​ടെ​ ​ബ​ന്ധ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​ ​സം​ബ​ന്ധി​ച്ചും​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ക​സ്റ്റ​ഡി​ ​തീ​രും​വ​രെ​ ​ചോ​ദി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​രു​വ​രും​ ​ന​ട​ത്തി​യ​ ​സം​ശ​യ​ക​ര​മാ​യ​ ​പ​ണ​മി​ട​പാ​ടു​ക​ൾ​ ​സം​ബ​ന്ധി​ച്ചും​ ​ഇ.​ഡി​ ​പി​ടി​ച്ചെ​ടു​ത്ത​ ​രേ​ഖ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലും​ ​ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. സ​തീ​ഷ്‌​കു​മാ​ർ​ ​തൃ​ശൂ​ർ​ ​സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ​ ​ന​ട​ത്തി​യ​ ​ഇ​ട​പാ​ടു​ക​ൾ​ ​സം​ബ​ന്ധി​ച്ചാ​ണ് ​ബി​നു​വി​നോ​ട് ​ചോ​ദി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​കൂ​ടു​ത​ൽ​ ​രേ​ഖ​ക​ളും​ ​ബി​നു​ ​ഹാ​ജ​രാ​ക്കി. സ​തീ​ഷ്‌​കു​മാ​ർ​ ​നേ​രി​ട്ടും​ ​ബി​നാ​മി​യാ​യും​ ​തൃ​ശൂ​ർ​ ​ബാ​ങ്കി​ൽ​ ​ന​ട​ത്തി​യ​ ​ഇ​ട​പാ​ടു​ക​ളാ​ണ് ​ഇ.​ഡി​ ​പ​രി​ശോ​ധി​ക്കു​ന്ന​ത്.​ ​സ​തീ​ഷ്‌​കു​മാ​റി​ന്റെ​ ​ബി​നാ​മി​ ​സ്വ​ത്തു​ക്ക​ൾ,​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ന്ന​ത​രു​മാ​യു​ള്ള​ ​ബ​ന്ധം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ബി​ന്ദു​വി​നോ​ട് ​ചോ​ദി​ച്ച​തെ​ന്നാ​ണ് ​സൂ​ച​ന.