എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത് മാതൃസഹോദരൻ, പീഡനം പുറത്തറിഞ്ഞത് സ്കൂളിലെ കൗൺസലിംഗിൽ
Thursday 28 September 2023 9:35 PM IST
കല്പറ്റ : എട്ടാംക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം. സ്കൂളിൽ നടന്ന കൗൺസിംഗിലാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗൺസലർ ഉടൻതന്നെ ഇക്കാര്യം പ്രധാന അദ്ധ്യാപകനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകൻ അമ്പലവയൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. പ്രതിയ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.