കാത്തിരിപ്പിന് വിരാമം, സലാർ ഡിസംബർ 22ന്

Saturday 30 September 2023 3:25 AM IST

പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ഡിസംബർ 22ന് തിയേറ്ററുകളിലെത്തും.പലതവണ സലാറിന്റെ റിലീസ് മാറ്റിയിരുന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാന വേഷത്തിൽ എത്തുന്നു. ശ്രുതി ഹാസനാണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങൾ. ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം രവി ബസ്രൂർ. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. അതേ സമയം ഷാരൂഖ് ഖാൻ നായകനാവുന്ന ഡങ്കിയും 22 ന് പ്രദർശനത്തിനെത്തും. സംവിധായകൻ രാജ് കുമാർ ഹിറാനിയാണ് ഷാരൂഖ് ഖാൻ ചിത്രം ഒരുക്കുന്നത്.