ഇത് എന്തൊരു ചേഞ്ച്, വീണ്ടും ഞെട്ടിച്ച് പാർവതി
മേക്കോവറിൽ ആരാധകരെ വീണ്ടും ഞെട്ടിക്കുകയാണ് പാർവതി തിരുവോത്ത് . പാർവതിയുടെ മേക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒറ്റനോട്ടത്തിൽ പാർവതിയാണെന്ന് മനസിലാകില്ലെന്ന് ആരാധകർ. ഇങ്ങനെയാവണം മേക്കോവർ എന്ന് ആരാധകർ പറയുന്നു.അടുത്തിടെ പാർവതി പങ്കുവയ്ക്കുന്നത് എല്ലാം മേക്കോവർ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളെല്ലാം ആരാധകർ കൈനീട്ടി സ്വീകരിക്കുകയും ചെയ്യുന്നു. ഔട്ട് ഒഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാർവതി അരങ്ങേറ്റം കുറിക്കുന്നത്. നോട്ട‌്‌ബുക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. കന്നട ചിത്രമായ മിലാനയിലാണ് പാർവതി ആദ്യമായി നായികയാവുന്നത്. അതേസമയം മലയാളത്തിൽ പുഴു ആണ് പാർവതി നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. മമ്മൂട്ടിയോടൊപ്പം മികച്ച പ്രകടനം ആണ് പാർവതി കാഴ്ചവച്ചത്. ഉള്ളൊഴുക്ക്, ഹെർ എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. വിക്രം നായകനാവുന്ന തങ്കലാൻ ആണ് പുതിയ റിലീസ് . തങ്കലാനിലും മേക്കോവറിൽ പാർവതി അത്ഭുതപ്പെടുത്താൻ പോവുന്നു.മലയാളത്തിൽ പുതിയ ചിത്രം കമ്മിറ്റ് ചെയ്തിട്ടില്ല.