മ്യാൻമർ,​ ബംഗ്ലാദേശ് ഭീകര സംഘടനകളെ ഉപയോഗിച്ച് മണിപ്പൂരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു,​ ഒരാളെ എൻ ഐ എ അറസ്റ്റു ചെയ്തു

Saturday 30 September 2023 11:49 PM IST

ന്യൂ‌ഡൽഹി : മ്യാൻമർ,​ ബംഗ്ലാദേശ് ഭീകരസംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരിൽ കലാപം സൃഷ്ടിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഒരാളെ എൻ.ഐ. എ അറസ്റ്റ് ചെയ്തു. സെയ് മിൻലുൻ ഗാംഗ്‌ടെ എന്നയാളെയാണ് ചുരാചന്ദപൂരിൽ നിന്ന് എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. മണിപ്പൂരിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തിനെതിരെ യുദ്ധത്തിന് ശ്രമം നടത്തിയെന്ന് എൻ.ഐ.എ അറിയിച്ചു.

അതേസമയം ​ ​ക​ലാ​പം​ ​ത​ട​യു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും​ ​ജ​ന​രോ​ഷ​വും​ ​പ്ര​തി​ഷേ​ധ​വും​ ​ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​ ​സം​സ്ഥാ​ന​ത്തെ​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​രം​ഗ​ത്തെത്തി..​ ​ഇ​ക്കാ​ര്യം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ ​എ.​ ​ശാ​ര​ദാ​ദേ​വി​യു​ടെ​യു​ടെ​യും​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ചി​ദാ​ന​ന്ദ​ ​സിം​ഗി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​ട്ട് ​നേ​താ​ക്ക​ൾ​ ​പാ​‌​ർ​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ന​ദ്ദ​യ്ക്ക് ​ക​ത്ത​യ​ച്ചു.

സ്വ​ന്തം​ ​നാ​ടു​വി​ട്ട് ​പോ​യ​വ​രെ​ ​തി​രി​കെ​യെ​ത്തി​ക്കാ​ൻ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​ക​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​ദേ​ശീ​യ​പാ​ത​ക​ൾ​ ​അ​ട​ക്ക​മു​ള്ള​വ​യി​ലെ​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ക്കി​ ​ഗ​താ​ഗ​തം​ ​സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന​ ​ജ​ന​ങ്ങ​ളു​ടെ​ ​ആ​വ​ശ്യം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഗ​ണി​ക്ക​ണം.​ ​ക​ലാ​പ​ത്തി​ൽ​ ​മ​രി​ച്ച​വ​രു​ടെ​ ​ആ​ശ്രി​ത​ർ​ക്കും​ ​വീ​ട് ​ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും​ ​ധ​ന​സ​ഹാ​യം​ ​ന​ൽ​ക​ണം.​ ​അ​ക്ര​മ​ങ്ങ​ൾ​ ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​മാ​യി​ ​പ്ര​ഖ്യാ​പി​ക്ക​ണം.​ ​അ​ന​ധി​കൃ​ത​ ​കു​ടി​യേ​റ്റ​ക്കാ​രെ​ ​ക​ണ്ടെ​ത്താ​ൻ​ ​ബ​യോ​മെ​ട്രി​ക്ക് ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​ ​ന​ട​പ​ടി​ ​വേ​ഗ​ത്തി​ലാ​ക്കാ​നും​ ​ദേ​ശീ​യ​ ​പൗ​ര​ത്വ​ ​നി​യ​മം​ ​ന​ട​പ്പാ​ക്കാ​നും​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​സ​മ്മ​‌​ർ​ദ്ദം​ ​ചെ​ലു​ത്ത​ണ​മെ​ന്നും​ ​ക​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​നേ​രി​ൽ​ക്ക​ണ്ട് ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​വേ​ണ​മെ​ന്നും​ ​ഇ​വ​‌​ർ​ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

അ​തിനിടെ സം​സ്ഥാ​ന​ത്ത് ​പ്ര​ക്ഷോ​ഭം​ ​തു​ട​രു​ക​യാ​ണ്.​ ​വെ​ള്ളി​യാ​ഴ്ച​ ​അ​ർ​ദ്ധ​രാ​ത്രി​ ​പ്ര​ക്ഷോ​ഭ​ക​ർ​ ​ബി.​ജെ.​പി​ ​എം.​എ​ൽ.​എ​ ​എ​ൽ.​സു​ശീ​ന്ദ്റോ​യു​ടെ​ ​വീ​ട് ​ആ​ക്ര​മി​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​സം​ഭ​വ​ ​സ​മ​യം​ ​എം.​എ​ൽ.​എ​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നോ​യെ​ന്ന് ​വ്യ​ക്ത​മ​ല്ല.​ ​ഖു​രാ​യി​ൽ​ ​നി​ന്നു​ള്ള​ ​എം.​എ​ൽ.​എ​ ​ആ​യ​ ​ഇ​ദ്ദേ​ഹ​ത്തെ​ ​ജൂ​ണി​ലും​ ​അ​ക്ര​മി​ക​ൾ​ ​ല​ക്ഷ്യ​മി​ട്ടി​രു​ന്നു.