ഉണർവിന്റെ സാഹിത്യ ചർച്ച
Monday 02 October 2023 3:23 AM IST
മുടപുരം: മുടപുരം പ്രേംനസീർ സ്മാരകം ശാന്തി ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള 'ഉണർവിന്റെ' സെപ്തംബർ മാസത്തെ സാഹിത്യ ചർച്ച കഴിഞ്ഞ ദിവസം വായനശാല ഹാളിൽ നടന്നു .'വയലാറിന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നോ?' എന്നതായിരുന്നു വിഷയം. കവിയും പ്രഭാഷകനുമായ കെ. രാജചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നോവലിസ്റ്റ് വിജയൻ പുരവൂർ അനുബന്ധ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചർച്ചയിൽ രാമചന്ദ്രൻ കരവാരം, ചാന്നാങ്കര സലിം, നസീം ചിറയിൻകീഴ്, സനൽ നീർവിള, ജഗദീഷ് ചന്ദ്രൻ, മോഹൻദാസ് പാലകുന്ന്, സി. എസ്. ചന്ദ്രബാബു, രാമമന്ദിരം തുളസിധരൻ എന്നിവർ സംസാരിച്ചു. അജിത് സി. കിഴുവിലം മോഡറേറ്ററായിരുന്നു.