കൃഷ്ണേന്ദുവിനും ഭർത്താവിനുമെതിരെ മറ്റൊരു കേസ് കൂടി

Monday 02 October 2023 3:50 AM IST

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ജംഗ്ഷനിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ ഒന്നാം പ്രതി കൃഷ്‌ണേന്ദുവിനും ഭർത്താവിനും എതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപം സെയിൻ ഗോൾഡ് ജൂവലറി ഉടമകളായ എറണാകുളം മരിത്താഴം മുടിലുംപള്ളിയിൽ ഷുക്കൂറും ഇയാളുടെ ഭാര്യയും നൽകിയ 47 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിലാണ് സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്‌.ഐ നേതാവുമായിരുന്ന തലയോലപ്പറമ്പ് പുത്തൻപുരയിൽ അനന്തു ഉണ്ണി (30) ഇയാളുടെ ഭാര്യയും ഡി.വൈ.എഫ്‌.ഐ തലയോലപ്പറമ്പ് മേഖലാ ജോയിന്റ് സെക്രട്ടറിയുമായ കൃഷ്‌ണേന്ദു (27) നെതിരെയും ശനിയാഴ്ച തലയോലപ്പറമ്പ് പൊലീസ് കേസെടുത്തത്. നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹ ആവശ്യത്തിലേക്ക് സ്വർണ്ണം കൊടുക്കണമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുവരും ചേർന്ന് കഴിഞ്ഞ ജൂലൈ മാസം മുതലുള്ള ഒരു മാസത്തിനിടെ 65 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ വാങ്ങുകയും അഡ്വാൻസ് നൽകിയ തുക കഴിഞ്ഞ് 50 ലക്ഷം രൂപയോളം നൽകാനുള്ളത് തിരികെ നൽകാതെ വന്നതോടെയാണ് ഉടമകൾ പരാതി നൽകിയത്.