മതിയായ ചികിത്സ ലഭിച്ചില്ല,​ മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം,​ മരിച്ചത് 12 നവജാതശിശുക്കൾ ഉൾപ്പെടെ 24 പേർ

Monday 02 October 2023 10:39 PM IST

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കൾ ഉൾപ്പെടെ 24 രോഗികളാണ് മരിച്ചത്. നന്ദേഡിലെ സർക്കാർ ആശുപത്രിയിലാണ് 24 മണിക്കൂറിനുള്ളിലാണ് 24 രോഗികൾ മരിച്ചത്.

അതേസമയം മതിയായ ചികിത്സ നൽകാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു,​ ആവശ്യത്തിന് മരുന്നും സ്റ്റാഫും ഇല്ലെന്നാണ് അധികൃതരുടെ ഭാഷ്യം.. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പിൾ സർക്കാരാണ് സംഭവത്തിന് ഉത്തരവാദിയെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.