ശതകോടീശ്വരൻ ഹർപൽ രൺധവയും മകനും വിമാനം തകർന്നുവീണ് മരിച്ചു
Tuesday 03 October 2023 8:44 AM IST
ഹരാരേ: ശതകോടീശ്വരൻ ഹർപൽ രൺധവയും മകനും വിമാനം തകർന്നുവീണ് മരിച്ചു. സെപ്‌തംബർ 29ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സിംബാവെയിലെ ഒരു സ്വകാര്യ വജ്രഖനിക്ക് സമീപമാണ് വിമാനം തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.
സ്വർണം, കൽക്കരി നിക്കൽ, കോപ്പർ എന്നിവ ഉൾപ്പെടെയുള്ള ഖനന രംഗത്ത് പ്രവർത്തിക്കുന്ന റിയോസിം എന്ന കമ്പനിയുടെ ഉടമയാണ് ഹർപൽ രൺധവ. ഇതിന് പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്. ഹരാരേയിൽ നിന്ന് മുറോവയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഹർപലിനെയും മകനേയും കൂടാതെ നാലുപേർ കൂടി വിമാനത്തിലുണ്ടായിരുന്നുവെന്നാണ് സൂചന. എല്ലാവരും മരണപ്പെട്ടു.