എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ സമ്മേളനം
Tuesday 03 October 2023 9:29 PM IST
കാഞ്ഞങ്ങാട്:എൽ.ഐ.സി ഏജൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. അനന്തൻ അദ്ധ്യക്ഷത വഹിച്ചു.. ടി.പി.സുകുമാരൻ രക്തസാക്ഷി പ്രമേയവും എ.വി.പ്രദീപ്കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ എൽ.ഐ.സി ഏജന്റ് മാരുടെ മക്കളെ അനുമോദിച്ചു. കെ.അനിൽകുമാർ സംഘടനാ റിപ്പോർട്ടു അവതരിപ്പിച്ചു. എക്കാൽ വിജയൻ,പി. ബാലകൃഷ്ണൻ,പി.എം.ഭാസ്കരൻ,കെ.ചന്ദ്രൻ, കെ.മാധവൻ നായർ,കെ.ശ്രീധരൻ,എ.കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു സുകുമാരൻ സ്വാഗതവും ശോഭന കുമാരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി അനന്തൻ (പ്രസി), സുകുമാരൻ പനയാൽ (സെക്ര),എവി പ്രദീപ് കുമാർ (ട്രഷ), ശോഭനകുമാരി പാക്കം (കൺ).