സാരിയിൽ അതിസുന്ദരിയായി കാർത്തിക മുരളീധരൻ

Monday 09 October 2023 2:44 AM IST

അധികം സിനിമയിൽ അഭിനയിച്ചില്ലെങ്കിലും വേഷമിട്ട ചിത്രങ്ങളിലെല്ലാം ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് കാർത്തിക മുരളീധരൻ. ദുൽഖർ സൽമാൻ ചിത്രം സി.ഐ.എയിലൂടെയാണ് കാർത്തിക മുരളീധരൻ സിനിമയിലേക്ക് എത്തുന്നത്. പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും സാറ എന്ന കഥാപാത്രമുണ്ട്. മമ്മൂട്ടി ചിത്രം അങ്കിളിലുംശ്രുതി എന്ന കഥാപാത്രമായി നിറഞ്ഞുനിന്നു. ഇൗ രണ്ട് ചിത്രങ്ങളിൽ മാത്രമാണ് കാർത്തിക അഭിനയിച്ചത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ കാർത്തികയുടെ കിടിലൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. വെള്ള സാരിയിൽ അതീവ സുന്ദരിയായാണ് കാർത്തിക പ്രത്യക്ഷപ്പെടുന്നത്.

കാർത്തികയുടെ സാരി ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മോഡേൺ വേഷങ്ങളിൽ മാത്രമേ കാർത്തികയെ മുൻപ് കണ്ടിട്ടുള്ളു. ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകൻ പി.കെ. മുരളീധരന്റെ മകളാണ് കാർത്തിക.

ബംഗ്ളൂരുവിലെ സൃഷ്ടി സ്കൂൾ ഒഫ് ആർട്സിൽ ക്രിയേറ്റീവ് ആർട്സ് ആൻഡ് കണ്ടംപ്രറി ആർട് പ്രാക്ടീസ് പഠിച്ച കാർത്തിക നിരവധി നാടകങ്ങളുടെ ഭാഗമായിട്ടുണ്ട്.കാർത്തിയുടെ അടുത്ത മലയാള ചിത്രം വൈകാതെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.