പരാക്രമം, സംഗീത വീണ്ടും

Tuesday 10 October 2023 2:53 AM IST

ദേവ് മോഹൻ,സോന ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരാക്രമം എന്ന ചിത്രത്തിൽ സംഗീതയും. ഇടവേളയ്ക്കുശേഷം ചാവേർ എന്ന ചിത്രത്തിലൂടെയാണ് സംഗീത തിരിച്ചുവരവ് നടത്തിയത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ പ്രിയതാരമായി സംഗീത മാറിയത്.അതേസമയം സിജു സണ്ണി,രഞ്ജി പണിക്കർ എന്നിവരും അർജുൻ രമേശിന്റെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മില്ലേനിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ. തോമസ് നിർവഹിക്കുന്നു. സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകരുന്നു. എഡിറ്റർ-കിരൺ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, പി .ആർ .ഒ എ. എസ് ദിനേശ്.