ര​ജ​നി​യു​ടെ​ ​കാ​ർ​ ​കോ​ളേ​ജ് ​ക​വാ​ടം​ ​ക​ട​ന്ന് ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ആ​ർ​ത്തു​വി​ളി​ച്ചു,​ സൂപ്പർസ്റ്റാറിന്റെ പ്രതികരണം ഇങ്ങനെ

Tuesday 10 October 2023 2:08 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജി​ൽ​ ​ത​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ന്റെ​ ​ഷൂ​ട്ടിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി​ ​മ​ട​ങ്ങി​യ​ ​ര​ജ​നി​കാ​ന്തി​നെ​ ​കാ​ണാ​ൻ​ ​ആ​രാ​ധ​രു​ടെ​ ​തി​ര​ക്ക്.​ ​ഇ​ന്ന​ലെ​ ​ചി​ത്രീ​ക​ര​ണം​ ​അ​വ​സാ​നി​പ്പി​ച്ച് ​കാ​റി​ൽ​ ​മ​ട​ങ്ങി​യ​ ​ര​ജ​നി​കാ​ന്തി​നെ​ ​കാ​ത്ത് ​കോ​ളേ​ജി​ന്റെ​ ​ഗേ​റ്റി​ന് ​പു​റ​ത്ത് ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ആ​രാ​ധ​ക​രു​മ​ട​ക്കം​ ​നി​ര​വ​ധി​പ്പേ​രാ​ണ് ​കാ​ത്തു​നി​ന്ന​ത്

. ര​ജ​നി​യു​ടെ​ ​കാ​ർ​ ​കോ​ളേ​ജ് ​ക​വാ​ടം​ ​ക​ട​ന്ന് ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ആ​വേ​ശ​ത്താ​ൽ​ ​ആ​ർ​ത്തു​വി​ളി​ച്ചു.​ ​കാ​റി​ന്റെ​ ​സ​ൺ​റൂ​ഫി​ലൂ​ടെ​ ​എ​ഴു​ന്നേ​റ്റ് ​നി​ന്ന് ​കൈ​ക​ൾ​ ​കൂ​പ്പി​ ​ആ​രാ​ധ​ക​രോ​ട് ​ര​ജ​നി​കാ​ന്ത് ​ന​ന്ദി​ ​പ​റ​ഞ്ഞു.​ ​ഇ​ട​യ്ക്ക് ​അ​വ​രെ​ ​കൈ​വീ​ശി​ ​അ​ഭി​വാ​ദ്യ​വും​ ​ചെ​യ്തു.​ ​താ​ര​ത്തി​ന്റെ​ ​ചി​ത്ര​വും​ ​വീ​ഡി​യോ​യും​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​പ​ക​ർ​ത്താ​ൻ​ ​ആ​രാ​ധ​ക​ർ​ ​മ​ത്സ​രി​ച്ച​തോ​ടെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​ന​ന്നേ​ ​പാ​ടു​പെ​ടേ​ണ്ടി​ ​വ​ന്നു.