അൻപതിലും ഇരുപതിന്റെ തേജസും ഓജസും വേണോ?, ദിവസവും ഇതൊന്ന് വെളളത്തിലിട്ട് കുതിർത്ത് കഴിച്ച് നോക്കൂ

Tuesday 10 October 2023 3:48 PM IST

ആരോഗ്യസംരക്ഷണത്തിനായി പലമാർഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മൾ. എല്ലാക്കാലത്തും പൂർണ ആരോഗ്യവാൻമാരായി ജീവിക്കാൻ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഭക്ഷണത്തിൽ നമ്മൾ പാലിക്കുന്ന ചിട്ടകളോടൊപ്പം കുറച്ച് ഡ്രൈ ഫ്രൂട്ട്സും കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഫലം ഇരട്ടിക്കും. ഡ്രൈ ഫ്രൂട്ട്സിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇവ ദിവസേന വെളളത്തിൽ കുതി‌ർത്ത് കഴിക്കുകയാണെങ്കിൽ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയ ധമനികളിലെ രക്തത്തിന്റ സഞ്ചാരം സുഗമമാക്കുകയും ചെയ്യും. ഇതിലൂടെ ഹൃദയധമനി രോഗങ്ങൾ വരാനുളള സാദ്ധ്യത കുറയ്ക്കാൻ സാധിക്കും.

2. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ക്രമപ്പെടുത്താൻ ഇവ സഹായിക്കും. അതിനാൽ അനീമിയക്കുളള സാദ്ധ്യത കുറയും.

3. ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ബോറോൺ വായിലുളള അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുകയും പല്ലുകളുടെ ബലം വർദ്ധിപ്പിക്കുകയും ചെയ്യും.

4. ഇവയിൽ പൊട്ടാസ്യം അടങ്ങിയതിനാൽ വൃക്കയിൽ കല്ല് വരാനുളള സാദ്ധ്യത കുറയ്‌ക്കും.

5. ഉണക്കമുന്തിരിയിൽ ഗ്ലൂക്കോസിന് പുറമേ ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഉത്തമമാണ്.

6. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

7. ഇവയിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. അതിനാൽ അസിഡി​റ്റി കുറയ്‌ക്കാൻ സഹായിക്കും.

8. ഉണക്കമുന്തിരിയിട്ട വെളളം കുടിക്കുന്നത് ചുണ്ടുകളുടെ ചുവപ്പ് നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.