കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്; ഉറക്കം നഷ്ടപ്പെട്ട് മലയോരം, ഉറക്കം നടിച്ച് അധികൃതർ

Wednesday 11 October 2023 1:26 AM IST

മുണ്ടക്കയം : വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങുന്നത് മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നു. കടുവ മുതൽ കാട്ടാന വരെ ഇക്കൂട്ടത്തിലുണ്ട്. പെരുവന്താനം, കോരുത്തോട്,വണ്ടൻപതാൽ, കണ്ണിമല, എരുമേലി, പാമ്പാടി, മുക്കൂട്ടുതറ, പൊന്തൻപുഴ, മണിപ്പുഴ എന്നിവിടങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷം. ആനശല്യം ഭയന്ന് രാത്രി കാലങ്ങളിൽ വീടുവിട്ടു പോകേണ്ട സാഹചര്യമാണ് പലർക്കും. കഴിഞ്ഞദിവസം കാ​ടി​റ​ങ്ങി​യ​ ​ആ​ന​ക്കൂ​ട്ടം ​ക​ണ്ണി​മ​ല​ ​സെ​ന്റ് ​ജെ​യിം​സ് ​യു.​പി​ ​സ്‌​കൂ​ൾ​ ​പ​രി​സ​ര​ത്ത് ​വ്യാ​പ​ക​നാ​ശം വിതച്ചു. കു​ട്ടി​യാ​ന​ ​ഉ​ൾ​പ്പെ​ടെ​ ​ഒ​മ്പ​തോ​ളം​ ​ആ​ന​ക​ൾ​ ​സ്‌​കൂ​ളി​ന്റെ​ ​ഗേ​റ്റ് ​ത​ക​ർ​ത്താണ് അ​ക​ത്തു​ക​ട​ന്ന​ത്.​ ഇതിന് ദിവസങ്ങൾക്ക് മുൻപാണ് ​പെ​രു​വ​ന്താ​നം​ ​ടി.​ആ​ർ.​ആ​ൻ​ഡ് ​ടി ​എ​സ്റ്റേ​റ്റി​ൽ​ ​പ​ശു​വി​നെ​ ​കൊ​ന്നു​തി​ന്ന​ത് ​ക​ടു​വ​യാ​ണെ​ന്ന് ​ക്യാ​മ​റ​ ​ദൃ​ശ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​യത്. ഇതോടെ ​വ​നം​വ​കു​പ്പ് ​​കൂ​ട് ​സ്ഥാ​പി​ച്ചെങ്കിലും കടുവ കെണിയിൽ വീണില്ല. സ​മീ​പ​കാ​ല​ത്ത് ​ക​ണ​മ​ല​യി​ൽ​ ​പ​ട്ടാ​പ്പ​ക​ൽ​ ​കാ​ട്ടു​പോ​ത്ത് ​ര​ണ്ടു​ ​പേ​രെ​ ​കു​ത്തി​ക്കൊ​ന്ന​ിരുന്നു. തു​ട​ർ​ന്നും​ ​അ​തി​ർ​ത്തി​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​കാ​ട്ടു​പോ​ത്തി​നെ​ ​ക​ണ്ട​താ​യി​ ​ജ​ന​ങ്ങ​ൾ​ ​പ​റ​യു​ന്നു. രാത്രി കാലങ്ങളിൽ റോഡിലും കാട്ടുപന്നികൾ തമ്പടിക്കുകയാണ്.

സോളാർ വേലി പ്രഖ്യാപനത്തിൽ മാത്രം

ക​ടു​വ​ ​സാ​ന്നി​ദ്ധ്യം ​ ​വ്യ​ക്ത​മാ​യ​തോ​ടെ​ ​ചെന്നാപ്പാറയിലെ തൊ​ഴി​ലാ​ളി​ക​ൾ​ ​ടാ​പ്പിം​ഗ് ​ജോ​ലി​ക്കി​റ​ങ്ങാ​ൻ​ ​മ​ടി​ക്കു​ക​യാ​ണ്.​ അ​തി​ർ​ത്തി​ ​മേ​ഖ​ല​ ​വെ​ട്ടി​തെ​ളി​ച്ച് ​സോളാർ വൈ​ദ്യു​തിവേ​ലി​ ​സ്ഥാ​പി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​ക​ടു​വ​ ​അ​ട​ക്ക​മു​ള്ള​ ​വ​ന്യ​ജീ​വി​ക​ൾ​ ​കാ​ടി​റ​ങ്ങു​ന്ന​ത് ​ത​ട​യാ​ൻ​ ​ക​ഴി​യൂ. കാട്ടാനക്കൂട്ടം മലയോരത്ത് ഭീതി വിതക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ​ക​ഴി​ഞ്ഞ​ ​ഒ​രു​വ​ർ​ഷ​ത്തി​നി​ടെ​ ​അ​റു​പ​തോ​ളം​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​ണ് ​വ​ന്യ​ജീ​വി​ ആ​ക്ര​മ​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​​

നഷ്ടപരിഹാരം തുച്ഛം

കർഷകർക്കുണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരവും തുച്ഛമാണ്. വർഷങ്ങൾക്ക് മുമ്പേ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും നഷ്ടപരിഹാരം നൽകുന്നത്. കൃഷിയിടങ്ങളിലും ഇതിനോട് ചേർന്ന പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ അപായപ്പെട്ടാൽ ഉത്തരവാദിത്വം കർഷകർക്കുമേൽ കെട്ടിവയ്ക്കുന്ന പ്രവണതയുമുണ്ട്.

ഇങ്ങനെ എന്തിന് കൃഷി ചെയ്യുകയാണെന്ന് ചിലപ്പോൾ തോന്നും. കപ്പയും വാഴയുമടക്കം പന്നി കൊണ്ടുപോകുകയാണ്.

ശശിധരൻ, കർഷകൻ

ഒരുവർഷം ,

15 പേർക്ക് പരിക്ക്.

രണ്ടു മരണം