ഏഷ്യൻ ഗെയിംസ് താരങ്ങളെ നേരിട്ടഭിനന്ദിച്ച് മോദി

Wednesday 11 October 2023 12:48 AM IST

ന്യൂഡൽഹി: റെക്കോഡ് മെഡൽ നേട്ടം കൈവരിച്ച് ഡൽഹിയിൽ മടങ്ങിയെത്തിയ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് സംഘത്തെ നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ അത്‌ലറ്റുകൾ ചരിത്രം സൃഷ്‌ടിച്ചെന്നും രാജ്യത്തെ പെൺകുട്ടികൾ കഴിവു തെളിയിച്ചെന്നും ഡൽഹി മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 'നാരി ശക്തി' ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇന്ത്യയുടെ മികച്ച പ്രകടനം മൂലം രാജ്യത്തുടനീളം ആഘോഷത്തിന്റെ അന്തരീക്ഷമാണ്. 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു- മോദി പറഞ്ഞു.