കുറ്റിച്ചിറയിൽ വീട്ടിലെ ബാർ അടപ്പിച്ചു; വീട്ടമ്മ അറസ്റ്റിൽ

Wednesday 11 October 2023 5:16 AM IST

ചാലക്കുടി: കിഴക്കെ കുറ്റിച്ചിറ ഭാഗത്ത് രാപ്പകലില്ലാതെ വീട്ടിൽ എല്ലാ ബാർ സൗകര്യങ്ങളോടും കൂടി നടന്നുവന്നിരുന്ന മദ്യവിൽപ്പന എക്‌സൈസ് പിടികൂടി. വീട്ടമ്മയെ അറസ്റ്റ് ചെയ്തു. തച്ചപ്പിള്ളി വീട്ടിൽ മോഹനൻ ഭാര്യ ഉഷയാണ് (56) അറസ്റ്റിലായത്. വീട്ടിൽ നിന്നും നിശ്ചിത അളവിൽ കൂടുതൽ വിദേശമദ്യവും ബിയറും പിടിച്ചെടുത്തു. മുൻപും ഇവർ ഇത്തരം കേസിൽ പിടിയിലായിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. പ്രീവന്റീവ് ഓഫീസർ പി.രാമചന്ദ്രൻ, ഗ്രേഡ് പ്രിവെന്റീവ് ഓഫീസർ സി.കെ.ചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർ എം.ആർ.ഉണ്ണിക്കൃഷ്ണൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.എസ്.കാവ്യ എന്നിവർ ചേർന്നാണ് മദ്യവിൽപ്പന പിടികൂടിയത്.