യുവ നേതൃശേഷി കൂട്ടാൻ 'മേരാ യുവ ഭാരത്"
ന്യൂഡൽഹി: യുവാക്കളുടെ നേതൃത്വ ശേഷി വികസിപ്പിച്ച് അവസരങ്ങളൊരുക്കുന്നതിന് മേരാ യുവ ഭാരത് (മൈ ഭാരത്) എന്ന സ്വയംഭരണ സ്ഥാപനം രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. 15 - 29 പ്രായ പരിധിയിലുള്ളവർക്കായാണ് പ്രവർത്തനം.
മേരാ യുവ ഭാരത് യുവജന വികസനത്തിനുള്ള സർക്കാർ വേദിയാകുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. യുവാക്കൾക്ക് സാമൂഹ്യമാറ്റത്തിനും രാഷ്ട്ര നിർമ്മാണത്തിനും വഴിയൊരുക്കാൻ സ്ഥാപനം പ്രവർത്തിക്കും. രാജ്യത്തെ യുവജനങ്ങളുടെ വിവര ശേഖരണവും ലക്ഷ്യമിടുന്നുണ്ട്. ഒപ്പം 10-19 പ്രായപരിധിയിൽ കൗമാരക്കാരുടെ വിവരങ്ങളും ശേഖരിക്കും.
ലക്ഷ്യം യുവ നേതൃ വികസനം
അനുഭവ പഠനത്തിലൂടെ നേതൃത്വ കഴിവുകൾ മെച്ചപ്പെടുത്തൽ
വികസനത്തിനായി യുവാക്കളിൽ നൂതന ആശയം രൂപപ്പെടുത്തൽ
യുവ അഭിലാഷങ്ങളും സമൂഹത്തിന്റെ ആവശ്യങ്ങളും ഏകോപിപ്പിക്കൽ
യുവാക്കൾക്കായുള്ള പരിപാടികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ
യുവാക്കളുടെ വിഷയങ്ങളിൽ വിവിധ മന്ത്രാലയങ്ങൾക്കിടയിലെ ഏകജാലകം