പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദു ദർശനം നടത്തി,​ അല്പശി ഉത്സവത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ വീണ്ടും നടത്തും ,​ EXCLUSIVE

Wednesday 11 October 2023 10:39 PM IST

തിരുവനന്തപുരം : അല്പശി ഉത്സവം കൊടിയേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ അഹിന്ദുവായ സ്ത്രീ ദർശനം നടത്തിയതായി വിവരം. ഇതിനെ തുടർന്ന് അല്പശി ഉത്സവത്തിന്റെ കൊടിയേറ്റിന് മുന്നോടിയായി നടത്തിയ മണ്ണുനീർ കോരൽ ചടങ്ങുകൾ ഉൾപ്പെടെ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നി‌ർദ്ദേശിച്ചു.

ഇന്ന് വൈകിട്ടാണ് തിരുവനന്തപുരം മണക്കാട് സ്വദേശിയായ മുസ്ലിം സ്ത്രീ ക്ഷേത്രത്തിലെത്തിയത്. ഇവരെ നേരത്തെ പരിചയമുണ്ടായിരുന്ന ക്ഷേത്രത്തിലുണ്ടായിരുന്നയാളാണ് സ്ത്രീയെ തിരിച്ചറിഞ്ഞത്. തുടർന്ന് ക്ഷേത്രം അധികൃതരെ വിവരമറിയിക്കുകയും ചോദ്യം ചെയ്തപ്പോൾ ഇവർ സമ്മതിക്കുകയുമായിരുന്നു. ഇവരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ കൊടിയേറ്റിന് മുന്നോടിയായി നടത്തുന്ന ദ്രവ്യകലശം,​ മണ്ണുനീർ കോരൽ,​ എന്നിവ ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾ വീണ്ടും നടത്താൻ ക്ഷേത്ര തന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രായശ്ചിത്ത ചടങ്ങുകൾ ഉപ്പെടെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിൽ ആരംഭിച്ചു. ചടങ്ങുകൾ നടക്കുന്നതിനാൽ ക്ഷേത്രത്തിലെ ദർശന സമയത്തിൽ ഉൾപ്പെടെ മാറ്റങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആചാരമനുസരിച്ച് ഹിന്ദുമത വിശ്വാസികൾക്ക് മാത്രമേ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രാർ‌ത്ഥന നടത്തണമെങ്കിൽ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നവരാണെന്ന് സത്യവാങ്മൂലം നൽകണം.

​അതേസമയം ക​ന്നി,​തു​ലാം​ ​മാ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കാ​റു​ള്ള​ ​ന​വ​രാ​ത്രി​ ​ഉ​ത്സ​വ​വും​ ​ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​അ​ല്പ​ശി​ ​ഉ​ത്സ​വ​വും​ ​ഇ​ത്ത​വ​ണ​ ​ഒ​ന്നി​ച്ചാണ് എത്തുന്നത്. .​ 15​നാ​ണ് ​(​ക​ന്നി​ 28​)​ ​ന​വ​രാ​ത്രി​ ​ഉ​ത്സ​വം​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​ത​ലേ​ന്ന് 14​ന് ​ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​അ​ല്പ​ശി​ ​ഉ​ത്സ​വ​വും​ ​കൊ​ടി​യേ​റും.​ ​അ​ന്ന് ​വൈ​കി​ട്ട് ​പ​ദ്മ​നാ​ഭ​പു​ര​ത്ത് ​നി​ന്നു​ള്ള​ ​സ​ര​സ്വ​തി​ ​ദേ​വി​യു​ടെ​ ​ന​വ​രാ​ത്രി​ ​ഘോ​ഷ​യാ​ത്ര​ ​ശ്രീ​പ​ദ്മ​നാ​ഭ​ന്റെ​ ​കി​ഴ​ക്കേ​ന​ട​യി​ലെ​ത്തും.

അ​ല്പ​ശി​ ​ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​പ​ള്ളി​വേ​ട്ട​ ​ദു​ർ​ഗാ​ഷ്ട​മി​ ​ദി​ന​മാ​യ​ 22​നാ​ണ്.​ ​മ​ഹാ​ന​വ​മി​ ​ദി​വ​സ​മാ​യ​ 23​ന് ​ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​റാ​ട്ടും​ ​ന​ട​ക്കും.​ ​ന​വ​രാ​ത്രി​ ​മ​ണ്ഡ​പം,​വേ​ളി​മ​ല​ ​കു​മാ​ര​സ്വാ​മി​യെ​ ​പൂ​ജ​യ്ക്കി​രു​ത്തു​ന്ന​ ​ആ​ര്യ​ശാ​ല​ ​ക്ഷേ​ത്രം,​ശു​ചീ​ന്ദ്രം​ ​മു​ന്നൂ​റ്റി​ന​ങ്ക​യെ​ ​പൂ​ജി​ക്കു​ന്ന​ ​ചെ​ന്തി​ട്ട​ ​ക്ഷേ​ത്രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ​തി​വി​ലു​മേ​റെ​ ​ഭ​ക്ത​ർ​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​ആ​റാ​ട്ടി​ന് ​പി​റ്റേ​ന്ന് ​പ​ദ്മ​നാ​ഭ​സ്വാ​മി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ആ​റാ​ട്ട് ​ക​ല​ശം​ ​ന​ട​ക്കും.​ ​വൈ​കി​ട്ട് ​പൂ​ജ​യെ​ടു​പ്പ് ​എ​ഴു​ന്ന​ള്ള​ത്ത്.​ ​പൂ​ജ​പ്പു​ര​യി​ലെ​ ​പ​ള്ളി​വേ​ട്ട​യ്ക്ക് ​ശേ​ഷം​ ​കു​മാ​ര​സ്വാ​മി​യെ​ ​കോ​ട്ട​യ്ക്ക​കം​ ​കി​ഴ​ക്കേ​ന​ട​യി​ലേ​ക്ക് ​എ​ഴു​ന്ന​ള്ളി​ക്കും.