ഗംഭീര ആക്ഷൻ ത്രില്ലറായി ദിലീപിന്റെ 'ബാന്ദ്ര',രണ്ടാം ടീസർ റിലീസ് ചെയ്‌തു
ദിലീപിനെ നായകനാക്കി 'രാമലീല'യ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന 'ബാന്ദ്ര'യുടെ രണ്ടാം ടീസർ റിലീസ് ചെയ്‌തു. ആല എന്ന വിളിപ്പേരിൽ അണ്ടർ വേൾഡ് ഡോണായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. തമന്ന ഭാട്ടിയ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഗംഭീര സംഘട്ടന രംഗങ്ങളാൽ സമ്പന്നമാണ് ചിത്രത്തിന്റെ രണ്ടാം ടീസർ. പാൻ ഇന്ത്യൻ താരനിരയാൽ സമ്പന്നമാണ് രണ്ടാം ടീസറിലും ബാന്ദ്ര. ബോളിവുഡ് താരം ഡിനോ മോറിയ വില്ലൻ വേഷത്തിൽ എത്തുന്നു. ശരത് കുമാർ, ഈശ്വരി റാവു, വി.ടി.വി ഗണേഷ് എന്നിവർക്കൊപ്പം മംമ്‌ത മോഹൻദാസ്, സിദ്ദിഖ്,കലാഭവൻ ഷാജോൺ, ലെന എന്നിവരടക്കം നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
മുംബയ്, അഹമ്മദാബാദ്,രാജ്‌കോട്ട്, ജയ്‌പൂർ, സിദ്ധാപൂർ, ഘോണ്ടൽ,ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഉദയ കൃഷ്ണയാണ് രചന. ഛായാഗ്രഹണം ഷാജി കുമാർ. സംഗീതം സാം സി.എസ്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.